ഇതാണ് ഞങ്ങ പറഞ്ഞ പ്രണയം; സ്‌നേഹിച്ച പെണ്ണിനെ ഒന്നല്ല നാല് തവണ കെട്ടും; ഈ ഹിന്ദു-മുസ്ലീം വിവാഹത്തില്‍ ട്വിസ്റ്റോട് ടിസ്റ്റ്!

ഇതാണ് ഞങ്ങ പറഞ്ഞ പ്രണയം; സ്‌നേഹിച്ച പെണ്ണിനെ ഒന്നല്ല നാല് തവണ കെട്ടും; ഈ ഹിന്ദു-മുസ്ലീം വിവാഹത്തില്‍ ട്വിസ്റ്റോട് ടിസ്റ്റ്!

ഐഐഎമ്മിലാണ് ഈ കഥയുടെ തുടക്കം. അവിടെവെച്ചാണ് അങ്കിതയും ഫയസും ആദ്യമായി നേരില്‍ കാണുന്നത്. പ്രണയത്തിന് കണ്ണും കാതുമില്ലെന്നതു പോലെ മതവുമില്ലല്ലോ.


ഒരു മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മില്‍ പ്രണയത്തിലായി..അതില്‍ അസാധാരണമായി ഒന്നും തന്നെ ഇല്ല. നമ്മളിത് എത്രയോ തവണ കേട്ടിരിക്കുന്നു. അവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതും തീരെ വിരളമല്ല. പക്ഷേ ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലു തവണ വിവാഹം കഴിക്കുക, അതും ഒരാളെ തന്നെ. ഇങ്ങനെയൊരു സംഭവം തീര്‍ത്തും അപൂര്‍വ്വമാണ്. അതിന്റെ കോപ്പിറൈറ് അങ്കിത അഗര്‍വാളിനും ഫയസ് റഹ്മാനും മാത്രം അവകാശപ്പെട്ടതാണ്.

mix

ഇതൊരു കഥയാണ്. അങ്കിതയുടെയും ഫയസിന്റെയും ജീവിതകഥ. ഇതില്‍ ഒരുപാട് ട്വിസ്റ്റുകളുണ്ട്. ഇണക്കങ്ങളും പിണക്കങ്ങളും കണ്ണീരും ചിരിയുമെല്ലാമുണ്ട്. എല്ലാത്തിനുമൊടുവില്‍ ഈ കഥയ്ക്ക് ‘ശുഭം’ എന്നൊരു അടിക്കുറിപ്പ് നല്‍കണമെന്ന നിര്‍ബന്ധം ഈ പ്രണയികള്‍ക്കുണ്ടായിരുന്നു. അതിനവര്‍ കണ്ടുപിടിച്ച മാര്‍ഗമാണ് നാലുതവണ വിവാഹിതരാകുക എന്നത്.

WED_2188

വീട്ടുകാരുടെ എതിര്‍പ്പിനാല്‍ ഇഷ്ടപ്പെട്ട വിവാഹം നടക്കാതെ പോയവര്‍ക്കെല്ലാം ഇവര്‍ മാതൃകയാണ്. ഒരുമിച്ച് ജീവിക്കാന്‍ ഏതറ്റം വരെയും പോകുക, ഒന്നും നടന്നില്ലെങ്കില്‍ ഏറെ കാത്തിരുന്ന ജീവിത സംഗമത്തെ തങ്ങളാലാകും വിധം നിറപ്പകിട്ടാക്കുക.


WED_4011

ഐഐഎമ്മിലാണ് ഈ കഥയുടെ തുടക്കം. അവിടെവെച്ചാണ് അങ്കിതയും ഫയസും ആദ്യമായി കണ്ടുമുട്ടുന്നത്.  പ്രണയത്തിന് കണ്ണും കാതുമില്ലെന്നതു പോലെ മതവുമില്ലല്ലോ. ആദ്യകാഴ്ചയില്‍ തന്നെ പ്രണയത്തിലായി എന്നത് അവരുടെ തന്നെ വാക്കുകളാണ്. പിന്നീട് ആ പ്രണയം തളിരും ഇലയും പൂവുമായി പൂത്തുലഞ്ഞു. അതുവരെ ഒരു നദിയായി ഒഴുകിയ പ്രണയത്തിനൊടുവില്‍ വിവാഹമെന്ന അടുത്ത പടിയിലെത്തിയപ്പോള്‍ ദിശയറിയാതെ അല്‍പ്പമൊന്ന് ഉഴറി. അങ്കിതയുടെ വീട്ടുകാര്‍ വിവാഹത്തിനെതിരായിരുന്നു. മുസ്ലിം സമുദായത്തില്‍ പുരുഷന്മാര്‍ക്ക് നാലുതവണ വരെ വിവാഹിതരാകാമെന്നതായിരുന്നു അവരുടെ പ്രധാന ആശങ്ക. ചില ബോളിവുഡ് സിനിമകളിലേതു പോലെ പിന്നീട് വിവാഹം വരെ ട്വിസ്റ്റുകളായിരുന്നു. ശേഷം കഥ അങ്കിതയുടെ വാക്കുകളായി തന്നെ കേള്‍ക്കാം.

WED_2632

WED_2526

‘എന്റെ പാപ്പയെ(പിതാവ്) സമ്മതിപ്പിക്കാന്‍ രണ്ട് വര്‍ഷത്തോളം ശ്രമിച്ചു. അവസാനം ഈ ടെസ്റ്റ് പരമ്പരയെ ട്വന്റി 20 മാച്ചാക്കേണ്ട ഘട്ടമായെന്ന് ഞങ്ങള്‍ മനസിലാക്കി. അപ്രതീക്ഷിതമായി ഫയസ് എന്റെ വീടിന്റെ ബെല്‍ അടിച്ചു, എന്റെ അച്ഛന്‍ ആകെ അതിശയപ്പെട്ടുപോയി. ചായ ഉണ്ടാക്കണോ, അതോ പോയി പൊട്ടിക്കരയണമോ എന്നറിയാതെ അമ്മയും അങ്കലാപ്പ് കൊണ്ട് ചുവന്നു. പാപ്പ വളരെ ശാന്തമായി അകത്ത് പോയി വീട്ടിലിടുന്ന വസ്ത്രമൊക്കെ മാറ്റി ഫോര്‍മല്‍ വസ്ത്രങ്ങള്‍ ധരിച്ചു വന്നു. ഞാനാകെ തരിച്ചിരിക്കുകയായിരുന്നു, പക്ഷേ ഇത് നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ലെന്ന ബോധ്യം ഉണ്ടായിരുന്നു. ദീര്‍ഘനേരം എന്റെ കാമുകന്‍ മാത്രം സംസാരിച്ചു. എന്നെ മതം മാറ്റില്ല, പേര് മാറ്റില്ല, മത്സ്യമാംസാദികള്‍ കഴിപ്പിക്കില്ല, അവരുടെ സംസ്‌കാരം പിന്തുടരണമെന്ന് വാശിപിടിക്കില്ല, ബുര്‍ക്ക ധരിക്കണമെന്ന് പറയില്ല, എന്നെ കൂടാതെ മറ്റാരെയും വിവാഹം കഴിക്കില്ല തുടങ്ങി രണ്ട് വര്‍ഷമായി എന്റെ വീട്ടുകാര്‍ ഉയര്‍ത്തിയ സംശയങ്ങള്‍ക്കെല്ലാമുള്ള ഉത്തരങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. പാപ്പ എന്നെ ലാളിക്കുന്നത് പോലെ തന്നെ ലാളിക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം നിര്‍ത്തിയത്.

WED_2656

ബോളിവുഡ് സിനിമയിലാണെങ്കില്‍ ഈ ഘട്ടത്തില്‍ കണ്ണീരണിഞ്ഞ് പിതാവ് സോഫയില്‍ നിന്നെഴുന്നേറ്റ് ഹീറോയെ കെട്ടിപ്പിടിക്കുന്നതായിരിക്കും രംഗം, പക്ഷേ എന്റെ കഥയില്‍ അത് സംഭവിച്ചില്ല. എന്റെ പാപ്പ മര്യാദയോടു കൂടി കാമുകനോട് പോകാന്‍ പറഞ്ഞു. ഒരുമിച്ച് ജീവിക്കാനാണ് ഞങ്ങളുടെ തീരുമാനമെങ്കില്‍ വിവാഹത്തിലോ പിന്നീടുള്ള ജീവിതത്തിലോ ഒരിക്കലും അദ്ദേഹം ഭാഗമായിരിക്കില്ലെന്നും ഉറപ്പുനല്‍കി. ഞാന്‍ കരയുകയായിരുന്നു. കാരണം 50 വര്‍ഷത്തെ എന്റെ പിതാവിന്റെ ചിന്തകളെ ആ ഒറ്റ കൂടിക്കാഴ്ച ഇല്ലാതാക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ ഞങ്ങള്‍ പരാജയപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ അകപ്പെട്ടിരിക്കുന്ന വികാരപരമായ ഈ നാടകീയ രംഗങ്ങളില്‍ നിന്ന് പെഡല്‍ ചവിട്ടി ജീവിതം മുന്നോട്ടുകൊണ്ടുപോകണമെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു’.

Untitled-3

ഈ അനുഭവം വായിക്കുമ്പോള്‍ തന്നെ അങ്കിതയും ഫയസും അനുഭവിച്ച വേദന നമുക്ക് മനസിലാക്കാം. വിവാഹത്തിന് അങ്കിതയുടെ പിതാവ് സമ്മതിച്ചില്ലെങ്കിലും അമ്മയേയും സഹോദരനെയും വിവാഹത്തിന് അയക്കാമെന്ന് സമ്മതിച്ചു.

IMG_1720

2015 ഫെബ്രുവരി 18ന് പ്രത്യേക വിവാഹ നിയമപ്രകാരം കോടതിയില്‍ വച്ച് വിവാഹിതരാകാന്‍ അങ്കിതയും ഫയസും തീരുമാനിച്ചു. മുസ്ലീം പുരുഷനെ നാലുതവണ വിവാഹം കഴിക്കാന്‍ ഈ നിയമം അനുവദിക്കുന്നില്ല. പക്ഷേ വിവാഹത്തിന് ദിവസങ്ങള്‍ മുമ്പ് ആ ദിവസം വിവാഹത്തിന് മംഗളമല്ലെന്ന് അങ്കിതയുടെ അമ്മ വിളിച്ചറിയിച്ചു. പിന്നെ എന്ത് ചെയ്യുമെന്ന സംശയത്തില്‍ നില്‍ക്കുമ്പോഴാണ് ഒരു ദിവസം മുമ്പ് അതായത്, ഫെബ്രുവരി 17ന് രാമക്ഷേത്രത്തില്‍ വച്ച് ആദ്യം വിവാഹം നടത്താമെന്ന തീരുമാനം ഉണ്ടായത്. അങ്ങനെ ഫെബ്രുവരി 17നും 18നും രണ്ടു വിവാഹങ്ങള്‍ നടന്നു. വധൂവരന്മാര്‍ ഒന്നുതന്നെ. ഫയസിന്റെ മാതാപിതാക്കളും അങ്കിതയുടെ അമ്മയും സഹോദരനും പിന്നെ വളരെ അടുപ്പമുള്ളവരും വിവാഹത്തില്‍ പങ്കെടുത്തു. അതുവരെ കണ്ട എതിര്‍പ്പൊന്നു അന്നവിടെ കണ്ടില്ല. എല്ലാവരിലും സന്തോഷം മാത്രം. അങ്കിതയുടെ പിതാവിന്റെ അസാന്നിധ്യം സന്തോഷത്തെ തെല്ലൊന്ന് കുറച്ചെങ്കിലും കാലം എല്ലാ മുറിവുകളും ഉണക്കുമെന്ന് ഏവര്‍ക്കും ഉറപ്പായിരുന്നു.

 

IMG_0207

IMG_1732

ക്ഷേത്രത്തില്‍ വളരെ ലളിതമായി വരണമാല്യങ്ങള്‍ ചാര്‍ത്തിയും പിന്നെ കോടതിയില്‍ ഔപചാരികമായി വിവാഹിതരായതിനും ശേഷം ഗോവയില്‍ വച്ച് മുസ്ലീം ആചാരപ്രകാരമുള്ള നിക്കാഹ് നടത്തി.

Qubool hai

ഹിന്ദു ആചാരപ്രകാരമുള്ള അഗ്‌നിയെ ഏഴ്തവണ വലംവെച്ചുള്ള വിവാഹത്തോടെ തങ്ങളുടെ വിവാഹ സീരീസിന് അന്ത്യം കുറിക്കാന്‍ വധൂവരന്മാര്‍ തീരുമാനിച്ചു.

Pheras

അങ്ങനെ തങ്ങളുടെ പ്രണയവും വിവാഹവും സംഭവബഹുലവും അതേസമയവും നിറപ്പകിട്ടും ആക്കാനും ആ യുവമിഥുനങ്ങള്‍ക്ക് സാധിച്ചു. മുസ്ലീം പുരുഷന്മാര്‍ നാലുതവണ വിവാഹിതരാകുമെന്ന പതിവ് തെറ്റിക്കാതെ, നാലുതവണയും ഒരാളെ തന്നെ വിവാഹം ചെയ്ത് ഫയസ് മാതൃകയായി.

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അങ്കിതയുടെ കുടുംബം ഫയസിനെ ഇഷ്ടപ്പെട്ട് തുടങ്ങി. കൂടുതല്‍ വിശേഷങ്ങള്‍ അങ്കിത തന്റെ ബ്ലോഗില്‍ പങ്കുവച്ചിട്ടുണ്ട്.