ജീവിതപങ്കാളിക്കുള്ള ആനിവേഴ്‌സറി ഗിഫ്റ്റ് തെരഞ്ഞെടുക്കുന്നതില്‍ കണ്‍ഫ്യൂഷനുണ്ടോ? ഒരൊറ്റ ക്ലിക്കിലൂടെ സര്‍പ്രൈസ് സമ്മാനങ്ങള്‍ തെരഞ്ഞെടുക്കാം

ജീവിതപങ്കാളിക്കുള്ള ആനിവേഴ്‌സറി ഗിഫ്റ്റ് തെരഞ്ഞെടുക്കുന്നതില്‍ കണ്‍ഫ്യൂഷനുണ്ടോ? ഒരൊറ്റ ക്ലിക്കിലൂടെ സര്‍പ്രൈസ് സമ്മാനങ്ങള്‍ തെരഞ്ഞെടുക്കാം

നമ്മുടെ സമ്മാനം കയ്യില്‍ കിട്ടുമ്പോള്‍ അവരുടെ കരളില്‍ നിറയുന്ന പ്രണയം, അത് കണ്ണില്‍ നിറയ്ക്കുന്ന സന്തോഷം, ആ സന്തോഷം ചുണ്ടില്‍ വിരിയിക്കുന്ന പുഞ്ചിരി, അതിലല്ലേ നമ്മുടെ ആനന്ദം


ബര്‍ത്ത്‌ഡേയോ ആനിവേഴ്‌സറിയോ ആയിക്കോട്ടേ, പ്രിയപ്പെട്ടവര്‍ക്ക് എന്ത് സമ്മാനം നല്‍കുമെന്നത് എന്നും കണ്‍ഫ്യൂഷനുണ്ടാക്കുന്ന കാര്യമാണ്. അത് ജീവിത പങ്കാളിക്കാണെങ്കില്‍ പറയുകയും വേണ്ട. മാസങ്ങള്‍ക്ക് മുമ്പേ മാളുകളിലും ഗിഫ്റ്റ് ഷോപ്പുകളിലും കയറി ഇറങ്ങാന്‍ തുടങ്ങും. കാരണം പ്രണയത്തിന്റെ ആഴം വിളിച്ചോതുന്ന സമ്മാനം കണ്ടെത്തുക പ്രയാസമാണ്. വിലയിലല്ല കാര്യം. നമ്മുടെ സമ്മാനം കയ്യില്‍ കിട്ടുമ്പോള്‍ അവരുടെ കരളില്‍ നിറയുന്ന പ്രണയം, അത് കണ്ണില്‍ നിറയ്ക്കുന്ന സന്തോഷം, ആ സന്തോഷം ചുണ്ടില്‍ വിരിയിക്കുന്ന പുഞ്ചിരി, അതിലല്ലേ നമ്മുടെ ആനന്ദം. ആ ആനന്ദത്തിനായി എത്ര കടകള്‍ വേണമെങ്കിലും കയറിയിറങ്ങാന്‍ നമ്മള്‍ മടിക്കില്ല. ഒന്നാം വിവാഹ വാര്‍ഷികമായാലും അമ്പതാം വിവാഹവാര്‍ഷികമായാലും നിങ്ങളുടെ ബന്ധത്തിന്റെ ആഴമറിഞ്ഞ,നിങ്ങളുടെ പങ്കാളിക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന സമ്മാനങ്ങള്‍ ഒത്തിരിയുണ്ട്, ഏത് വേണമെന്ന് തെരഞ്ഞെടുത്താല്‍ മാത്രം മതി.

 

കപ്പിള്‍ മഗ്‌സ്

https://ae01.alicdn.com/kf/HTB1Xu0GKFXXXXcVXFXXq6xXFXXXJ/Lovers-Kiss-Valentine-Cute-font-b-Couple-b-font-font-b-Mugs-b-font-Will-Change.jpg

എല്ലാ ദിവസവും രാവിലെ ചുണ്ടോട് ചേര്‍ത്ത് മധുരം നുണയാന്‍ കപ്പിള്‍ മഗ്‌സില്‍ പരം പെര്‍ഫെക്റ്റ് ഗിഫ്റ്റുണ്ടോ?


 

ക്രിസ്റ്റല്‍ ബോള്‍ മ്യൂസിക് കപ്പിള്‍

സുന്ദരബന്ധത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ ഒരു റൊമാന്റിക് ഗിഫ്റ്റായി ക്രിസ്റ്റല്‍ ബോള്‍ മ്യൂസിക് കപ്പിള്‍. പശ്ചാത്തലത്തില്‍ പ്രണയ ഗാനത്തിന്റെ ഈരടികളും.

 

കപ്പിള്‍ റിങ്‌സ്

Image result for couple rings

വിവാഹവാര്‍ഷികം എന്നും ഒരു ഓര്‍മ്മയായി വിരലിലണിയാന്‍ സ്‌റ്റൈലിഷ് കപ്പിള്‍ റിങ്‌സ്.

 

കപ്പിള്‍ പില്ലോകെയ്‌സ്

Image result for couple pillowcases

അരികിലില്ലെങ്കിലും എന്നും നെഞ്ചോടു ചേര്‍ത്തുറങ്ങാന്‍ നിങ്ങളുടെ ഹൃദയം മന്ത്രിക്കുന്ന വാക്കുകള്‍ ആലേഖനം ചെയ്ത പില്ലോകെയ്‌സുകള്‍. അവ അരികിലേക്ക് ചേര്‍ക്കുമ്പോള്‍ ഒരു നിശ്വാസത്തിനപ്പുറം നിങ്ങളുള്ള പോലെ.

 

കപ്പിള്‍ ഫോട്ടോഫ്രെയിംസ്

Image result for couple wall photo frame

വിവാഹജീവിതത്തിലെ ഏറ്റവും സുന്ദരനിമിഷങ്ങള്‍ ചില്ലിട്ടുവെക്കാം.

 

കപ്പിള്‍ ടീഷര്‍ട്ട്‌സ്

Image result for couple t shirts

കപ്പിള്‍ ടീഷര്‍ട്ട്‌സ് ട്രന്‍ഡായി മാറുകയാണ്. ഔട്ട്‌ഡോര്‍ ഷൂട്ട് മുതല്‍ വിവാഹ വാര്‍ഷിക സമ്മാനമായി വരെ ഇവ ദമ്പതിമാരുടെ മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. ഒന്നിച്ചുനിന്നാല്‍ നിങ്ങളുടെ ഒരുമ ആര്‍ക്കും വായിച്ചെടുക്കാവുന്ന മാച്ചിംഗ് ടീഷര്‍ട്ടുകള്‍.

 

കപ്പിള്‍ വാച്ചുകള്‍

Related image

സമയമാണ് എല്ലാ ബന്ധങ്ങളുടെയും തീവ്രത കൂട്ടുന്നത്. അപ്പോള്‍പിന്നെ സമയമറിയാനുള്ള വാച്ച് നിങ്ങളുടെ ബന്ധത്തിന്റെ ആഴം കൂട്ടില്ലേ? കപ്പിള്‍ വാച്ചുകള്‍ പുതുതലമുറയുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗിഫ്റ്റാണ്.

 

കപ്പിള്‍ കീ ചെയിന്‍സ്

Image result for couple keychain

എവര്‍ഗ്രീന്‍ ഗിഫ്റ്റ് ചോയ്‌സ്. ഇണകള്‍ക്ക് ഒരുമിച്ച് കൊണ്ടുനടക്കാന്‍ പ്രണയസന്ദേശങ്ങള്‍ കൊത്തിവെച്ച മാച്ചിംഗ് കീചെയിന്‍സ്.

 

കപ്പിള്‍ ഫോണ്‍കെയ്‌സുകള്‍

Image result for couple phone cases

സ്‌റ്റൈലിഷ് ഫോണ്‍കെയ്‌സുകള്‍ ഇക്കാലത്ത് ട്രന്‍ഡാണ്. ഫ്രെയിമിലാക്കിയ പിന്‍കാല ജീവിതത്തിലെ ഏതെങ്കിലുമൊരു സുന്ദരനിമിഷം സ്മാര്‍ട്ട്‌ഫോണ്‍ ഉടുപ്പാക്കാം.

 

മാച്ചിംഗ് സ്‌നീക്കേഴ്‌സ്

Image result for couple sneakers

പാദങ്ങള്‍ക്ക് ഒന്നിച്ചണിയാന്‍ നിങ്ങളെ പോലെ മാച്ചിംഗായ സ്‌നീക്കേഴ്‌സ് ആയാലോ? സമ്മാനം ഫാഷനബിളും സ്‌പോര്‍ട്ടിയും.