മൂന്ന് മാസം കൊണ്ട് 6 മി്ല്യണ്‍ കാഴ്ചക്കാരുമായി ബോളിവുഡ് സിനിമകളെ വെല്ലുന്ന ഒരു യഥാര്‍ത്ഥ സംഗീത് രാത് പരിപാടി യുട്യൂബില്‍ വമ്പന്‍ ഹിറ്റ്

മൂന്ന് മാസം കൊണ്ട് 6 മി്ല്യണ്‍ കാഴ്ചക്കാരുമായി ബോളിവുഡ് സിനിമകളെ വെല്ലുന്ന ഒരു യഥാര്‍ത്ഥ സംഗീത് രാത് പരിപാടി യുട്യൂബില്‍ വമ്പന്‍ ഹിറ്റ്

വിവാഹമെന്നാല്‍ ഉത്തരേന്ത്യക്കാര്‍ക്ക് ദിവസങ്ങള്‍ നീണ്ട ആഘോഷമാണ്. പ്രായവ്യത്യാസമില്ലാതെ കുട്ടികള്‍ മുതല്‍ മുത്തശ്ശികളും മുത്തശ്ശന്മാരും വരെ ആടിപ്പാടി ആസ്വദിക്കുന്ന ഒന്നിക്കലിന്റെ സന്തോഷനിമിഷങ്ങള്‍. ബോളിവുഡ് സിനിമകള്‍ പോലെ ഒരു ഘട്ടത്തിലും ബോറടിപ്പിക്കാതെ മുഴുനീള ത്രില്ലര്‍.


വിവാഹമെന്നാല്‍ ഉത്തരേന്ത്യക്കാര്‍ക്ക് ദിവസങ്ങള്‍ നീണ്ട ആഘോഷമാണ്. പ്രായവ്യത്യാസമില്ലാതെ കുട്ടികള്‍ മുതല്‍ മുത്തശ്ശികളും മുത്തശ്ശന്മാരും വരെ ആടിപ്പാടി ആസ്വദിക്കുന്ന ഒന്നിക്കലിന്റെ സന്തോഷനിമിഷങ്ങള്‍. ബോളിവുഡ് സിനിമകള്‍ പോലെ ഒരു ഘട്ടത്തിലും ബോറടിപ്പിക്കാതെ മുഴുനീള ത്രില്ലര്‍. ഇവരുടെ ആചാരങ്ങളെല്ലാം കളര്‍ഫുള്‍ ആണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ആട്ടവും പാട്ടും ഇല്ലാത്ത ഉത്തരേന്ത്യന്‍ വിവാഹങ്ങള്‍ ഇല്ല. ആട്ടവും പാട്ടും ഇത്തിരി വികാരപ്രകടനങ്ങളുമെല്ലാമാണ് ഇവരുടെ ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നത്. സംഗീത് രാത് എന്ന പേരില്‍ ഉത്തരേന്ത്യക്കാര്‍ കൊണ്ടാടുന്ന വിവാഹപൂര്‍വ്വ ആഘോഷം നമ്മള്‍ മലയാളികള്‍ക്ക് പരിചിതമല്ലെങ്കിലും മിക്ക ബോളിവുഡ് സിനിമകളിലും കണ്ടിട്ടുണ്ടാകും. വധുവും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പങ്കെടുക്കുന്ന പരിപാടിയാണിത്.

അത്തരമൊരു സംഗീത് രാതിന്റെ കഥയാണ് പറയുന്നത്. യുട്യൂബില്‍ ഈ സംഗീത് രാതിന്റെ വീഡിയോ ഇന്ന് ഹിറ്റാണ്. നിരവധി സംഗീത് രാതുകളുടെ വീഡിയോ യൂട്യൂബില്‍ ഉണ്ടെങ്കിലും ജനുവരിയില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ പ്രത്യേക വീഡിയോ കണ്ടിരിക്കുന്നത് ആറ് മില്യണിലധികം ആളുകളാണ്. 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ വധുവിന്റെ നൃത്തച്ചുവടുകളും അവളുടെ കൂട്ടുകാരികളുടെ ചുവടുകളും അച്ഛനമ്മമാരുടെ സ്നേഹവായ്പും വികാരപ്രകടനങ്ങളും മുത്തശ്ശിയോടൊപ്പമുള്ള ഫോട്ടോയും ഉള്‍പ്പടെ ഒരു ബോളിവുഡ് സിനിമയെ വെല്ലുന്ന എല്ലാ ട്വിസ്റ്റുകളും ഉണ്ട്.

വധുവിന്റെ ചുവടുകളോടെയാണ് പരിപാടി ആരംഭിക്കുന്നത്. ഇടയ്ക്കിടയ്ക്ക് അല്‍പം പരിഭ്രമം നിറഞ്ഞ മുഖവുമായി വധുവിന് നേരെ ഒളിക്കണ്ണെറിയുന്ന വരനെയും കാണിക്കുന്നുണ്ട്. പതുക്കെ കൂട്ടുകാരും ബന്ധുക്കാരും വധുവിന് കൂട്ടായി ചുവടു വെക്കുന്നു. പ്രേം രതന്‍ പായോ , ബാനോ തേരാ സ്വാഗര്‍ മുതല്‍ മഹി വേ, ദില്‍ തൊ പാഗല്‍ ഹേയിലെ കോയി ലഡ്കാ ഹേ വരെയുള്ള ഇപ്പോഴത്തെ ബോളിവുഡ് ഹിറ്റ് പാട്ടുകളും 90കെളിലെ പാട്ടുകളും വധുവിന്റെ ചുവടുകള്‍ക്ക് താളമായി ഒഴുകിയെത്തുന്നു.

എതാണ്ട് 14 മിനിറ്റെത്തുമ്പോഴാണ് കഥയിലെ ട്വിസ്റ്റ്. വരന് ഭീഷണിയായി ഒരു ആരാധകന്‍ വധുവിന് പൂവ് സമ്മാനിക്കുന്നു. പക്ഷേ ഈ വില്ലന്റെ പ്രായം ഒരു എട്ടോ ഒമ്പതോ വയസാണെന്നു മാത്രം. അവസാനം അമ്മയും അച്ഛനും സഹോദരിമാരും മുത്തശ്ശി ഉള്‍പ്പടെ എല്ലാ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കുചേരുന്നതോടെ വീഡിയോ അവസാനിക്കുന്നു.