ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഫെസ്റ്റിവല്‍ അഞ്ചാം സീസണിലേക്ക്; ഭാരതത്തിന്റെ ആഭരണപ്പെരുമയ്ക്ക് മുന്നില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പ്രണാമം

ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഫെസ്റ്റിവല്‍ അഞ്ചാം സീസണിലേക്ക്; ഭാരതത്തിന്റെ ആഭരണപ്പെരുമയ്ക്ക് മുന്നില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പ്രണാമം

ആചാരങ്ങളും ആഘോഷങ്ങളും സമ്പന്നമാക്കുന്ന മഹത്തായ ഭാരതീയ വിവാഹ മുഹൂര്‍ത്തങ്ങള്‍ക്ക് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഒരുക്കിയ അമൂല്യമായ സമര്‍പ്പണം


 

ഒഴുകും സംസ്‌കൃതി തന്‍ നദികള്‍ ഇതിലെ
നിറയും ബഹുഭാഷഭൂഷണങ്ങള്‍
സുലചാം സുഫലാം സുഖദാം വരദാം
ഇവള്‍ ഇഴകള്‍ കലരുമൊരു മന്ത്രം സംസ്‌കാരം വികാരം

ജ്വല്ലറി ഷോപ്പിംഗ് രംഗം അതുവരെ കാണാത്ത വിസ്മയമായിരുന്നു മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഫെസ്റ്റിവല്‍. കാശ്മീര്‍ താഴ്‌വര മുതല്‍ കന്യാകുമാരി തീരം വരെ ഒരായിരം സംസ്‌കാരങ്ങളും അവയുടെ വൈവിധ്യങ്ങളും ഇഴ ചേര്‍ന്ന നമ്മുടെ പൈതൃകത്തെ തൊട്ടറിഞ്ഞ ക്യാംപെയിന്‍. ആചാരങ്ങളും ആഘോഷങ്ങളും സമ്പന്നമാക്കുന്ന മഹത്തായ ഭാരതീയ വിവാഹ മുഹൂര്‍ത്തങ്ങള്‍ക്ക് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഒരുക്കിയ അമൂല്യമായ സമര്‍പ്പണമായിരുന്നു അത്. വര്‍ഷങ്ങള്‍ക്കിപ്പുറം അഞ്ചാം സീസണിലെത്തി നില്‍ക്കുമ്പോള്‍ ഇതുവരെ കാണാത്ത ഒരു അനുഭവമാണ് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഭാരതീയ ജനതയ്ക്ക് സമ്മാനിച്ചത്.

‘ബ്രൈഡ്‌സ് ഓഫ് ഇന്ത്യ’ എന്ന ആശയം

2011ലാണ് ഇന്ത്യയിലെ വൈവിധ്യങ്ങളായ വിവാഹാഘോഷങ്ങളെ കോര്‍ത്തിണക്കി കൊണ്ട് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഫെസ്റ്റിവല്‍ അവതരിപ്പിച്ചത്. ഏതൊരു പവിത്ര മുഹൂര്‍ത്തങ്ങളും ധന്യമാക്കാന്‍ തക്ക അതുല്യമായ ആഭരണശേഖരം ആഭരണപ്രിയരായ ഒരു ജനതയ്ക്ക് സമര്‍പ്പിക്കുക എന്ന ആഗ്രഹമാണ് ഇന്ത്യയുടെ സംസ്‌കാര സമൃദ്ധിയില്‍ അഭിമാനിക്കുന്ന ആഭരണ രംഗത്തെ അതികായരായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനെ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ എന്ന ആശയത്തിലെത്തിച്ചത്. നമ്മുടെ സംസ്‌കാരങ്ങളിലെ നാനാത്വം ആഭരണങ്ങളിലും പ്രതിഫലിക്കുന്നു. പല ദേശക്കാര്‍ക്ക് പാരമ്പര്യത്തനിമയുള്ള, സവിശേഷങ്ങളായ പലവിധ ആഭരണങ്ങളുണ്ട്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തങ്ങളില്‍ അവ അണിയുക എന്നത് നമ്മുടെ സംസ്‌കാരമാണ്. ബ്രൈഡ്‌സ് ഓഫ് ഇന്ത്യ പരസ്യചിത്രത്തിലെ ലാലേട്ടന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ കാശ്മീര്‍ താഴ്‌വര മുതല്‍ കൊങ്കണ്‍ തീരം വരെ എത്രയെത്ര സംസ്‌കാരങ്ങള്‍ ഈ സംസ്‌കാരങ്ങള്‍ വിളിച്ചോതുന്ന എത്രയെത്ര ആഭരണങ്ങള്‍, എന്നാല്‍ ഇവയെല്ലാം ഒരുകുടക്കീഴില്‍ അണിനിരത്തുക എന്നത് ശ്രമകരമാണ്. ആ വെല്ലുവിളി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ധൈര്യപൂര്‍വ്വം ഏറ്റെടുത്തതിന്റെ തെളിവാണ് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ക്യാംപെയിന്‍.

ഇതുവരെ കാണാത്ത ആഭരണ ഉത്സവം

മാസങ്ങള്‍ നീണ്ട ആഭരണ ഉത്സവമാണ് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ. ഈ ഉത്സവാഘോഷത്തില്‍ ഇന്ത്യയിലെ പല ഭാഗങ്ങളില്‍ നിന്നുള്ള സവിശേഷവും വ്യത്യസ്തവുമായ പരമ്പരാഗത വിവാഹാഭരണങ്ങളുടെ സമാനതകളില്ലാത്ത സ്വര്‍ണാഭരണ ശേഖരം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷോറൂമുകളില്‍ ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിക്കുന്നു. സ്വര്‍ണത്തിലും ഡയമണ്ടിലും പ്ലാറ്റിനത്തിലും തീര്‍ത്ത ആഭരണ വിസ്മയങ്ങള്‍ സ്വന്തമാക്കാന്‍ ആഭരണപ്രിയരായ ഭാരതീയര്‍ക്ക് ലഭിക്കുന്ന അപൂര്‍വ്വ അവസരമാണിത്. ഭാരതത്തിന്റെ സാസ്‌കാരിക തനിമ വിളിച്ചോതുന്ന ആഭരണവൈവിധ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി വിവിധ ദേശങ്ങളിലെ പരമ്പരാഗത ശൈലിയിലുള്ള വിവാഹങ്ങളിലെ വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ട്, അവയെ സംരക്ഷിക്കാനും ലോകം മുഴുവന്‍ പ്രചരിപ്പിക്കാനും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എടുത്ത ധീരമായ ചുവടുവെപ്പാണ് ബ്രൈ്ഡ്‌സ് ഓഫ് ഇന്ത്യ ഫെസ്റ്റിവല്‍.


വിവാഹാഭരണങ്ങളുടെ അതുല്യശേഖരം

ഇന്ത്യയുടെ സംസ്‌കാര സമൃദ്ധിയോളം തന്നെ പേരുകേട്ടതാണ് നമ്മുടെ ആഭരണവൈവിധ്യവും. വിവാഹമോ മറ്റേത് ചടങ്ങുകളോ ആയിക്കോട്ടെ സമ്പന്നമായ നമ്മുടെ സംസ്‌കാരങ്ങളുടെ സത്ത തിരിച്ചറിഞ്ഞ് ഓരോ നാടിന്റെയും പാരമ്പര്യത്തിനും വേഷഭൂഷാധികള്‍ക്കും ഇണങ്ങുന്ന ആഭരണ സംസ്‌കാരങ്ങളുടെ കഥയാണ് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഇതുവരെ പറഞ്ഞത്. പരമ്പരാഗത ഡിസൈനുകളോടൊപ്പം ജ്വല്ലറി രംഗത്തെ ഏറ്റവും നവീനവും വൈവിധ്യമാര്‍ന്നതുമായ ആഭരണശേഖരവും ഉപഭോക്താക്കളുടെ ആവശ്യപ്രകാരം വിദഗ്ധ ആഭരണ ഡിസൈനേഴ്‌സ് തയ്യാറാക്കുന്ന ഡിസൈനുകളും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയ്മണ്ട്‌സിന്റെ മാത്രം മുതല്‍ക്കൂട്ടാണ്. ജീവിതത്തിലെ ഏറ്റവും സുന്ദരങ്ങളായ നിമിഷങ്ങളെ പരമ്പരാഗതവും സമകാലീനവുമായ ലോകോത്തര നിലവാരത്തിലുള്ള ആഭരണങ്ങളെ കൊണ്ട് അനുഗ്രഹീതമാക്കാന്‍ ആഭരണപ്രിയരുടെ സ്വര്‍ഗമെന്ന് ഖ്യാതിയുള്ള ഈ ജ്വല്ലറി ഗ്രൂപ്പിന് സാധിക്കുന്നു.

ഇന്ത്യയിലെവിടെയുമുള്ള ജനതയ്ക്ക് തങ്ങളുടെ ഇഷ്ടം മനസില്‍ കാണുംപോലെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ കാണാം. കാരണം ഭാരതീയരുടെ മനമറിഞ്ഞ ആഭരണ ഫാഷനുകള്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മാത്രം പ്രത്യേകതയാണ്.

താരസാന്നിധ്യം

മലയാളത്തിന്റെ പ്രിയപ്പെട്ട മോഹന്‍ലാല്‍, ഹിന്ദി നടനവിസ്മയം ഹേമമാലിനി, താരസുന്ദരി കരീന കപൂര്‍, തമിഴ് മക്കളുടെ കാതലന്‍ സൂര്യ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളാണ് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ പരസ്യചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

വിവാഹ സംസ്‌കാരങ്ങളിലൂടെ ഒരു വൈജ്ഞാനിക യാത്ര

എണ്ണിയാലൊതുങ്ങാത്ത ഭാരതത്തിലെ സംസ്‌കാരങ്ങളിലൂടെയുള്ള ഒരു യാത്ര തന്നെയായിരുന്നു ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ക്യാംപെയിന്‍. ഇന്ത്യയുടെ വൈവിധ്യവും സങ്കീര്‍ണ്ണവുമായ സംസ്‌കാരങ്ങളിലൂടെയും അവയുടെ പരമ്പരാഗത ആചാരങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയുമുള്ള വൈജ്ഞാനിക യാത്ര. ആ യാത്രയില്‍ അങ്ങോളമിങ്ങോളം തിളങ്ങി നിന്നത് സവിശേഷവും പകരം വെക്കാനാകാത്തതുമായ വ്യത്യസ്ത ആഭരണഫാഷനുകളാണ്. കടല്‍ പോലെ പരന്നുകിടക്കുന്ന ഇന്ത്യന്‍ സംസ്‌കാരങ്ങളിലൂടെയുള്ള മൂന്നുവര്‍ഷത്തെ നിരന്തര ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും രത്‌നച്ചുരുക്കമാണ് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ. ചരിത്രകാരന്മാര്‍, സാംസ്‌കാരിക പണ്ഡിതന്മാര്‍, വൈജ്ഞാനികര്‍ എന്നിവരും ഈ യാത്രയില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനൊപ്പം പങ്കാളികളായി. പാരമ്പര്യത്തിലെ സമ്പന്നത, ആചാരങ്ങളിലെ വൈവിധ്യം, ആഭരണങ്ങളിലെ കുലീനത അവ തുടര്‍ന്നുപോരുന്ന ജനവിഭാഗത്തിന്റെ പരപ്പ് എന്നിവ കണക്കിലെടുത്താണ് ഓരോ സീസണിലും അവതരിപ്പിക്കപ്പെടേണ്ട വിവാഹങ്ങളെ തെരഞ്ഞടുക്കുന്നത്. വളരെ ആഴത്തിലുള്ള ഗവേഷണമാണ് ഓരോ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ സീസണിനും പിന്നിലുള്ളത്. ഈ അക്ഷീണ പരിശ്രമം ഇന്ത്യന്‍ ജനത ഇരുകൈകളും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവാണ് മുന്‍ സീസണുകളുടെ വിജയം. ബ്രൈഡ്‌സ് ഓഫ് ഇന്ത്യയുടെ വരും സീസണുകളും ഇന്ത്യയുടെ ആഭരണപ്പെരുമ ലോകത്തോട് വിളിച്ചോതുമെന്ന് ഉറപ്പാണ്.

സീസണ്‍ 1

പതിനൊന്ന് വിവാഹ സംസ്‌കാരങ്ങളായിരുന്നു ബ്രൈഡ്‌സ് ഓഫ് ഇന്ത്യയുടെ ആദ്യ സീസണ്‍ അവതരിപ്പിച്ചത്. പഞ്ചാബി, മാര്‍വാടി, ആന്ധ്ര റെഡ്ഡി, ആന്ധ്ര നിസാം, കന്നഡിഗ, കൂര്‍ഗി, തമിഴ് ബ്രാഹ്മിണ്‍, തമിഴ് ഗൗണ്ടര്‍, കേരള മുസ്ലിം, കേരള ഹിന്ദു തുടങ്ങിയ വിഭാഗക്കാരുടെ വിവാഹാചാരങ്ങളിലേക്കും ആഭരണ വൈവിധ്യങ്ങളിലേക്കും വെളിച്ചം വീശുന്നതായിരുന്നു ആദ്യ സീസണ്‍.

സീസണ്‍ 2

കാശ്മീരി മുസ്ലീം, ബംഗാള്‍ ബ്രാഹ്മിണ്‍, രാജസ്ഥാന്‍ രജപുത്, ആന്ധ്ര ആര്യ വൈശ്യ, മംഗലാപുരം ബട്ട്, തമിഴ്‌നാട് ചെട്ടിയാര്‍, കേരള ക്രിസ്ത്യന്‍ എന്നീ 7 വിഭാഗക്കാരുടെ വിവാഹരീതികളും അവരണിയുന്ന ആഭരണങ്ങളും ആചാരങ്ങളുമായിരുന്നു രണ്ടാം സീസണിലെ ഹൈലൈറ്റ്.

സീസണ്‍ 3

നാല് വിവാഹ സംസ്‌കാരങ്ങളായിരുന്നു മൂന്നാം സീസണിന്റെ കാതല്‍. ഉത്തര്‍പ്രദേശ്, സിന്ധി, മറാത്തി, ഗുജറാത്തി വിവാഹങ്ങളുടെ പ്രത്യേകതകളും ആഭരണങ്ങളുമായിരുന്നു മൂന്നാം സീസണില്‍ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ അവതരിപ്പിച്ചത്.

സീസണ്‍ 4

മൈ ഡോട്ടേഴ്‌സ് ഹാപ്പിനസ്സ് ഫെസ്റ്റിവല്‍ എന്ന പേരിലായിരുന്നു ബ്രൈഡ്‌സ് ഓഫ് ഇന്ത്യയുടെ നാലാം സീസണ്‍. മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായി പാരമ്പര്യത്തേക്കാളേറെ കാലത്തിനൊപ്പം നടന്ന് ന്യൂ ജനറേഷന്‍ വധുവിന്റെ വിവാഹ സങ്കല്‍പ്പങ്ങളാണ് നാലാം സീസണ്‍ വരച്ചുകാട്ടിയത്. സമകാലീന ശൈലിയിലുള്ള അതുല്യങ്ങളായ ആഭരണങ്ങള്‍ പ്രഭ വിടര്‍ത്തിയ നാല് വിവഹങ്ങളാണ് ഈ സീസണില്‍ ജനങ്ങള്‍ കണ്ടത്. നവീന ഡിസൈനുകളിലുള്ള ആഭരണങ്ങളെ പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും പുതുമയുള്ള ലോകോത്തര നിലവാരത്തിലുള്ള പൊന്നണിയാന്‍ ഒരു സംശയവുമില്ലാതെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ എത്താം എന്നതിന്റെ തെളിവായിരുന്നു നാലാം സീസണ്‍.

പ്രണാമം

ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഒരു സമര്‍പ്പണമായിരുന്നു. ആഭരണങ്ങളെ നെഞ്ചോടു ചേര്‍ക്കുന്ന, സ്വര്‍ണത്തെ പാവനമായി കരുതുന്ന ഭാരതീയ ജനതയ്ക്ക് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഒരുക്കിയ അതുല്യമായ സമര്‍പ്പണം. സാംസ്‌കാരിക നാനാത്വം ആഭരണങ്ങളിലും പ്രതിഫലിക്കുന്ന ഇന്ത്യയിലെ എല്ലാ ആഭരണസങ്കല്‍പ്പങ്ങളുടെയും ഒറ്റവാക്കാണ് ജ്വല്ലറി രംഗത്ത് പകരംവെക്കാനാകാത്ത വിശ്വാസ്യത ആര്‍ജ്ജിച്ച മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. ഭാരതത്തിന്റെ സമ്പന്നമായ വേഷ, ഭാഷാ, സാംസ്‌കാരിക, ആചാര വൈവിധ്യങ്ങള്‍ക്ക് മുന്നില്‍ നമിച്ചു കൊണ്ട് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഇനി അഞ്ചാം സീസണിലേക്ക്.