തെന്നല്‍ പോലെ ഒഴുകി നടക്കാം, കല്യാണ്‍ ഫെതര്‍ലൈറ്റ് സാരിയില്‍; മംഗല്യപ്പട്ടിലെ ഒരപൂര്‍വ്വ സൃഷ്ടി

തെന്നല്‍ പോലെ ഒഴുകി നടക്കാം, കല്യാണ്‍ ഫെതര്‍ലൈറ്റ് സാരിയില്‍; മംഗല്യപ്പട്ടിലെ ഒരപൂര്‍വ്വ സൃഷ്ടി

ഒരു ലക്ഷത്തിലേറെ ന്യൂജെന്‍ ഡിസൈനുകളില്‍ പതിനായിരത്തിലേറെ കളര്‍ കോമ്പിനേഷനുകളില്‍ ഈ ശ്രേണി ലഭ്യമാണ്


കാഞ്ചീപുരം പട്ടിന്റെ ഐശ്വര്യം ഒന്നു വേറെത്തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും സവിശേഷമായ മംഗല്യപ്പട്ട് എന്ന വിശേഷണമുള്ള കാഞ്ചീപുരത്തോട് പെൺകുട്ടികൾക്കുള്ള ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പട്ടിന്റെ ഭംഗിയ്ക്കൊപ്പം വളരെക്കാലം ഈടുനിൽക്കുന്നുവെന്നതാണ് കാഞ്ചീപുരം സാരിയിലേക്ക് പെൺകുട്ടികളെ ആകർഷിക്കുന്നത്. കല്യാണത്തിനു പരിശുദ്ധമായ കാഞ്ചീപുരം പട്ട് എന്നു ചിന്തിക്കുമ്പോൾതന്നെ ഏറ്റവുമാദ്യം മനസ്സിലെത്തുന്നത് കല്യാൺ സിൽക്സ്് എന്ന പേരാകുന്നത് ഈ മേഖലയിൽ കല്യാണിനുള്ള മേൻമ വിളിച്ചോതുന്നതാണ്.

സാരിയിൽ പുതിയ ആശയങ്ങൾ കണ്ടെത്തി അത് വിജയകരമായി പ്രാവർത്തികമാക്കുന്നതിൽ എന്നും മുൻപന്തിയിലാണ് കല്യാൺ സിൽക്സ്. ഇന്ത്യയിലെ ഏറ്റവും പരിശുദ്ധമായ കാഞ്ചീപുരം കല്യാണ സാരികൾ മലയാളികൾക്ക് പരിചിതമാക്കിയ വർഷങ്ങളുടെ ചരിത്രം കല്യാൺ സിൽക്സിന് മാത്രം അവകാശപ്പെട്ടതാണ്. കാഞ്ചീപുരത്തെ സ്വന്തം നെയ്ത്തുശാലകളിലാണ് സാരികൾ നെയ്തെടുക്കുന്നത്. കാഞ്ചീപുരം കൂടാതെ ഇന്ത്യയിലെ പ്രശസ്തമായ നെയ്ത്തുകേന്ദ്രങ്ങളിൽ കല്യാൺ സിൽക്സിന് ആയിരത്തിലേറെ തറികൾ സ്വന്തമായുണ്ട്. ഡിസൈനർ വിദഗ്ദരുടെ നേതൃത്വത്തിൽ പിറവിയെടുക്കുന്ന ആശയങ്ങൾ കല്യാണിന്റെ ഏറ്റവും പ്രതിഭാശാലികളായ നെയ്ത്തുകാരുടെ നിതാന്ത പരിശ്രമത്തിൽ പുറത്തിറങ്ങുമ്പോൾ അത് അണിയാനാകുന്നത് അഭിമാനം തെന്നയാണ്.

കാഞ്ചീപുരം സാരികളിൽ വലിയ മാറ്റം സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യ ബ്രാൻഡഡ് ബ്രൈഡൽ സിൽക് സാരിയായ സൗഗന്ധികയ്ക്ക് ശേഷം ഏറ്റവും പുതുതായി പുറത്തിറങ്ങിയ സാരികളുടെ ശ്രേണിയാണ് കല്യാൺ ഫെതർലൈറ്റ് ബ്രൈഡൽ സാരികൾ. പേര് പോലെ തന്നെ ലൈറ്റ് വെയ്റ്റാണ് പട്ടിലെ ഈ അപൂർവ്വ സൃഷ്ടി.


ഇന്ത്യയിൽ തന്നെ ആദ്യമായി ഈസി സ്‌റ്റൈലിങ്ങ് എന്ന പ്രക്രിയിലൂടെ തയ്യാറാക്കപ്പെട്ടിരിക്കുന്ന ഈ സാരി അനായാസം അണിയുവാൻ സാധിക്കും. ഫെതർലൈറ്റ് കളക്ഷൻ തയ്യാറാക്കുന്നത് പൂർണ്ണമായും എ-ഗ്രേഡ് സോഫ്റ്റ് സിൽക്കിനാലാണ്. സോഫ്റ്റ് സിൽക്കിനാൽ നെയ്തൊരുക്കിയിരിക്കുന്ന ഫെതൽലൈറ്റ് സീരീസിലെ ഓരോ സാരിയ്ക്കും മറ്റ് പട്ടു സാരികളെ അപേക്ഷിച്ച് ഭാരം നന്നെ കുറവാണ്. സാധാരണ പട്ട് സാരികൾ നെയ്തെടുക്കാൻ ഉപയോഗിക്കുന്ന നൂലിഴകളേക്കാൾ നേർത്തതും മിനുസമുള്ളതുമാണ് ഒട്ടേറെ ഗുണനിലവാര പ്രക്രിയകൾക്ക് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന എ-ഗ്രേഡ് സോഫ്റ്റ് സിൽക്ക്. അതുകൊണ്ടുതന്നെ സ്പെഷ്യൽ ബോഡി ഫ്ളോ ഉറപ്പ് വരുത്തുന്നു കല്യാൺ ഫെതർലൈറ്റ് സാരികൾ.

വെഡ്ഡിങ് സിൽക്‌സിൽ ഒട്ടേറെ പുതിയ ആശയങ്ങൾ പരിചയപ്പെടുത്തുവാൻ കല്യാൺ സിൽക്‌സിന് കഴിഞ്ഞിട്ടുണ്ട്. പട്ടിനെക്കുറിച്ചുള്ള അഗാധമായ അറിവും സ്വന്തം നെയ്ത്ത് തറികൾ നൽകുന്ന സൗകര്യങ്ങളും എന്നും പട്ടിലെ നവീന ആശയങ്ങൾ പ്രചരിപ്പിക്കുവാൻ കല്യാൺ സിൽക്ക്‌സിന് കരുത്തായിട്ടുണ്ട്. 6 മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിലെ ഏറ്റവും വർണാഭമായ മംഗല്യപ്പട്ട് കേരളത്തിന് സമ്മാനിക്കുക എന്ന ഉദ്യമത്തിനായി ഞങ്ങൾ പ്രവർത്തിച്ച് തുടങ്ങിയത്. ഇന്ത്യയിലെ ഏറ്റവും പ്രതിഭാശാലികളായ നെയ്ത്തുകാരുടെയും ഡിസൈനർമാരുടെയും സഹായത്തോടെയാണ് ഫെതർലൈറ്റ് കളക്ഷന് ഞങ്ങൾക്ക് ജന്മം നൽകാൻ കഴിഞ്ഞത്. ഈ കളക്ഷൻ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിൽ  ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.

– കല്യാൺ സിൽക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ പറയുന്നു.

ഒരു ലക്ഷത്തിലേറെ ന്യൂജെൻ ഡിസൈനുകളിൽ പതിനായിരത്തിലേറെ കളർ കോമ്പിനേഷനുകളിൽ ഈ ശ്രേണി ലഭ്യമാണ്. ട്രെഡീഷണൽ, സെമി ട്രെഡീഷണൽ, മോഡേൺ, നിയോ മോഡേൺ എന്നീ നാലു വിഭാഗങ്ങളിലായാണ് ഫെതർലൈറ്റ് കളക്ഷൻ അവതരിപ്പിക്കുന്നത്. 5000 രൂപ മുതൽ 3 ലക്ഷം രൂപ വരെയാണ് ഫെതർലൈറ്റ് ശ്രേണിയിലെ സാരികളുടെ വില.

സാരി ദീർഘനാൾ സംരക്ഷിക്കാൻ

കാഞ്ചീപുരം സാരികൾ നിർബന്ധമായും ഡ്രൈ വാഷ് മാത്രം ചെയ്യുക. കാഞ്ചീപുരം സാരികൾ നേരിട്ട് അയേൺ ചെയ്യാതെ അവയ്ക്ക് മുകളിൽ കോട്ടണിന്റെ തുണി വിരിച്ചതിന് ശേഷം വളരെ ചെറിയ ചൂടിൽ മാത്രം അയേൺ ചെയ്യുക. സാരി ഉപയോഗത്തിന് ശേഷം വിയർപ്പിന്റെ ഈർപ്പത്തോടുകൂടി മടക്കി വെയ്ക്കരുത്.പകരം നേരിയ വെയിലത്ത് ഇട്ട് ഉണക്കിയതിന് ശേഷം മാത്രം മടക്കി വെയ്ക്കുക. സാരികൾ ദീർഘകാലം പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കരുത്. പകരം വെള്ളനിറത്തിലുള്ള കോട്ടൺ തുണി തയ്ച്ച് കവറിലാക്കി സൂക്ഷിക്കുക. സാരി വായു സഞ്ചാരമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് ഉചിതം.