സൗഗന്ധിക കല്യാണസാരി; പരിശുദ്ധതയും പൈതൃകവും കോര്‍ത്തിണങ്ങിയ കാഞ്ചീപുരം പട്ടിന്റെ ‘കല്യാണ്‍ പെരുമ’

സൗഗന്ധിക കല്യാണസാരി; പരിശുദ്ധതയും പൈതൃകവും കോര്‍ത്തിണങ്ങിയ കാഞ്ചീപുരം പട്ടിന്റെ ‘കല്യാണ്‍ പെരുമ’

ലോകത്തിന് ദക്ഷിണേന്ത്യന്‍ വിവാഹ സാരികള്‍ പരിചിതമാക്കിയ ചരിത്രമാണ് കാഞ്ചീപുരം പട്ടിനുള്ളത്. നൂറ്റാണ്ടുകളുടെ പൈതൃകമുള്ള കാഞ്ചീപുരം പട്ട് ഇന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവാഹങ്ങളുടെ സാംസ്‌കാരിക അടയാളമായി മാറിക്കഴിഞ്ഞു.


ലോകത്തിന് ദക്ഷിണേന്ത്യന്‍ വിവാഹ സാരികള്‍ പരിചിതമാക്കിയ ചരിത്രമാണ് കാഞ്ചീപുരം പട്ടിനുള്ളത്. നൂറ്റാണ്ടുകളുടെ പൈതൃകമുള്ള കാഞ്ചീപുരം പട്ട് ഇന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവാഹങ്ങളുടെ സാംസ്‌കാരിക അടയാളമായി മാറിക്കഴിഞ്ഞു. തമിഴ്‌നാട്ടിലെ കാഞ്ചീപുരമെന്ന ഗ്രാമത്തില്‍ നെയ്‌തെടുക്കുന്ന പരിശുദ്ധമായ കാഞ്ചീപുരം പട്ട് സാരികള്‍ ഇന്ന് കേരളക്കരയിലെ വിവാഹങ്ങളുടെയും അവിഭാജ്യ ഘടകമാണ്. ഇന്ത്യയിലെ ഏറ്റവും പരിശുദ്ധമായ കാഞ്ചീപുരം കല്യാണ സാരികള്‍ മലയാളികള്‍ക്ക് പരിചിതമാക്കിയ വര്‍ഷങ്ങളുടെ ചരിത്രം കല്യാണ്‍ സില്‍ക്‌സിന് മാത്രം അവകാശപ്പെട്ടതാണ്.

മറ്റുള്ളവര്‍ കാഞ്ചീപുരത്തെത്തി നെയ്ത്തുശാലകളില്‍ നിന്നും കാഞ്ചീപുരം സാരികള്‍ വാങ്ങുമ്പോള്‍ കല്യാണ്‍ കാഞ്ചീപുരത്തുള്ള സ്വന്തം നെയ്ത്തു ശാലകളിലാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. കാഞ്ചീപുരം, ആര്‍ണി തുടങ്ങി ഇന്ത്യയിലെ പ്രശസ്തമായ നെയ്ത്ത് കേന്ദ്രങ്ങളില്‍ കല്യാണ്‍ സില്‍ക്‌സിന് ആയിരത്തിലേറെ തറികള്‍ സ്വന്തമായുണ്ട്. ഈ നെയ്ത്ത്ശാലകളില്‍ തലമുറകളായ് രണ്ടായിരത്തില്‍പ്പരം നെയ്ത്തുകാര്‍ കല്യാണ്‍ സില്‍ക്‌സിന് വേണ്ടി തറികള്‍ ചലിപ്പിക്കുന്നുണ്ട്. കൂടാതെ അവരെ പുത്തന്‍ ഫാഷന്‍ ട്രെന്‍ഡിലേക്കെത്തിക്കുന്ന ഡിസൈനിങ് വിദഗ്ദരുടെ നേതൃത്വവും.

ബ്രാന്‍ഡഡ് ബ്രൈഡല്‍ സാരി

ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡഡ് ബ്രൈഡല്‍ സാരിയായ സൗഗന്ധിക വിപണിയ്ക്ക് പരിചയപ്പെടുത്തിയത് കല്യാണ്‍ സില്‍ക്‌സാണ്. കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ 10 ലക്ഷത്തിലധികം സൗഗന്ധിക സാരികളാണ് വിറ്റഴിഞ്ഞത്. കേരളത്തിന് പുറത്തും ഈ ശ്രേണിയിലെ സാരികള്‍ക്ക് വന്‍ പ്രചാരമാണ് ലഭിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ നൂറ് കണക്കിന് സൗഗന്ധിക സാരികളാണ് ഓരോ ദിവസവും ലോകത്തിന്റെ വിവിധഭാഗങ്ങളിലായ് വിറ്റുകൊണ്ടിരിക്കുന്നത്. 4000 രൂപ മുതല്‍ 2.5 ലക്ഷം രൂപ വരെയാണ് സൗഗന്ധിക ശ്രേണിയിലെ സാരികളുടെ വില.


ഓരോ മംഗല്യപ്പട്ടും സവിശേഷതകള്‍ കൊണ്ട് സമ്പന്നമാകണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. അതിനാലാണ് സര്‍വ്വ ഐശ്വര്യങ്ങളും ഒരുമിയ്ക്കുന്ന വിവാഹപ്പട്ട് എന്ന ആശയം സൗഗന്ധിയിലൂടെ പ്രാവര്‍ത്തികമാക്കുവാന്‍ ഞങ്ങള്‍ ആഹോരാത്രം പ്രയത്നിച്ചത്. ട്രിപ്പിള്‍ ടോണ്‍ സില്‍ക്ക്, പ്യൂരിഫൈഡ് സ്റ്റോണ്‍സ്, ലക്കി മോട്ടീവ്സ് എന്നിവ ഒരുമിയ്ക്കുന്ന ഒരേയൊരു ബ്രൈഡല്‍ സാരി കളക്ഷന്‍ സൗഗന്ധികയാണെന്ന് നിസംശയം പറയാം. അതീവ ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്ന പട്ട് നൂലിഴകള്‍ മൂന്ന് പ്രാവശ്യം ടോണ്‍ ചെയ്താണ് ഈ സാരികള്‍ക്കായി ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മള്‍ട്ടി കളര്‍ സ്റ്റോണുകളാണ് ഈ സാരിയുടെ മറ്റൊരു പ്രത്യേകത. ഐശ്വര്യം പ്രദാനം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന ഭാഗ്യ ചിഹന്ങ്ങളും ഈ സാരിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്

– ടി.എസ് പട്ടാഭിരാമന്‍ (ചെയര്‍മാന്‍ കം മാനേജിങ് ഡയറക്ടര്‍, കല്യാണ്‍ സില്‍ക്‌സ്).

ദൃഢമായ ഉപഭോക്തൃ ബന്ധം

ഉപഭോക്താക്കളുമായുള്ള ദൃഢമായ ആത്മബന്ധമാണ് കല്യാണ്‍ സില്‍ക്‌സിന്റെ മുഖമുദ്ര. ലോകത്താകെ 25 ഷോറൂമുകളിലായി വ്യാപിക്കാന്‍ സഹായിച്ചതും ഈ ഉപഭോക്തൃ ബന്ധം തന്നെ. വിവാഹ പാര്‍ട്ടികള്‍ക്ക് ഇഷ്ടാനുസരണം ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനാവും വിധം ഓരോ ഷോറൂമുകളും സജ്ജമാക്കിയിരിക്കുന്നു. മികച്ച രീതിയില്‍ ട്രെയിനിങ് നേടിയ ജീവനക്കാരും കല്യാണ്‍ പെരുമ നിലനിര്‍ത്തി ഉപഭോക്താക്കളെ സന്തോഷത്തോടെ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്നു.

വൈവിധ്യമാര്‍ന്ന കളക്ഷന്‍

കാഷ്വല്‍, പാര്‍ട്ടി, ഔട്ട്‌ഡോര്‍, വെഡ്ഡിങ് എന്നിങ്ങനെ വിവിധ സന്ദര്‍ഭങ്ങള്‍ക്കായുള്ള കളക്ഷനുകള്‍ കല്യാണ്‍ സ്‌റ്റോറുകളില്‍
ലഭ്യമാണ്. വെള്ള, പച്ച, മഞ്ഞ, നീല, ചുവപ്പ് തുടങ്ങി വിവിധ നിറങ്ങളിലും കാഞ്ചീപുരം സാരികള്‍ ഒരുക്കിയിട്ടുണ്ട്. ട്രഡീഷണല്‍, കണ്ടംപററി, പ്രിന്റ്, സ്റ്റോണ്‍ വര്‍ക്ക് എന്നിങ്ങനെ വിവിധ വര്‍ക്കുകളിലും കാഞ്ചീപുരം സാരികള്‍ ലഭ്യമാണ്.

വര്‍ണ്ണങ്ങളും ഡിസൈനുകളും

ആദ്യമൊക്കെ കളര്‍, ഓഫ് കളര്‍ ശ്രേണിയില്‍ മാത്രം ഒതുങ്ങിയിരുന്ന കാഞ്ചീപുരം സാരികളില്‍ നിന്ന് മാറി ഇന്ന് വിവാഹസാരികളില്‍ മാത്രമായി വിപണിയില്‍ ഇറങ്ങുന്ന ഡിസൈനുകളും വര്‍ണ്ണങ്ങളും ലക്ഷക്കണക്കിനാണ്. നിറങ്ങളില്‍ ബ്രൈറ്റ് അല്ലെങ്കില്‍ ഫാന്‍സി കളേഴ്‌സാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഇവയില്‍ തന്നെ നിയോണ്‍ കളറുകളായ പീച്ച്, പിങ്ക്, ബ്യൂ, ലെമണ്‍ യെല്ലോ, ഫ്‌ളൂറസെന്റ്‌  ഗ്രീന്‍ എന്നിവയില്‍ കല്യാണ്‍ സില്‍ക്‌സ് അണിയിച്ചൊരുക്കിയ വിവാഹസാരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കോണ്‍ട്രാക്‌സ്റ്റ് ടൈപ്പ് സാരികള്‍ക്കും പ്രിയമേറുന്നു. ഡിസൈനുകളില്‍ പാരമ്പര്യത്തിന്റെ പ്രൗഢി നല്‍കുന്ന ബാവന്‍ചി ബോര്‍ഡേഴ്‌സ്, കലാക്ഷേത്ര ബോര്‍ഡേഴ്‌സ്, ബോഡി ഭുട്ട എന്നിങ്ങനെ വിവിധ ട്രെഡീഷണല്‍ വര്‍ക്കുകളിലുള്ള മംഗല്യപ്പട്ട് കല്യാണ്‍സില്‍ക്‌സില്‍ പ്രത്യേകമായി തന്നെ ഒരുക്കിയിട്ടുണ്ട്. മയൂരചക്ര, വനശൃംഗാരം, ഫിഗര്‍ ഡിസൈന്‍സ്, ഫ്‌ളോറല്‍ ഡിസൈന്‍സ്, എയര്‍ ലൈന്‍സ്, ജോമെട്രിക്കല്‍, ഡയഗണല്‍ സ്‌ട്രൈപ്‌സ്, ബിഗ് ടെമ്പിള്‍, മള്‍ട്ടി ബോര്‍ഡേഴ്‌സ്, വിത്തൗട്ട് ബോര്‍ഡേഴ്‌സ്, ഗംഗ ജമുനാ എന്നിങ്ങനെ നീളുന്നു വിവാഹ സാരികളിലെ ലേറ്റസ്റ്റ് ഫാഷനുകള്‍. ഇവയുടെ ആയിരക്കണക്കിന് കളക്ഷനുകളാണ് കല്യാണ്‍ സില്‍ക്‌സിന്റെ ഓരോ ഷോറൂമിലും സജ്ജമാക്കിയിട്ടുള്ളത്. കുടാതെ പുതിയ പാറ്റേണിലുള്ള രുദ്രാക്ഷം, ഇരുതലപക്ഷി, പിക്കോക്ക് ഡിസൈന്‍, എലിഫന്റ്, ജഡൈനാഗം തുടങ്ങിയവ കല്യാണ്‍ സില്‍ക്‌സിന്റെ എക്‌സ്‌ക്ലൂസീവ്‌
എഡിഷനുകളാണ്. സ്വന്തം തറികളില്‍ നിന്നുള്ള ലൈറ്റ് വെയ്റ്റ്, ലൂം ഫിനിഷ്ഡ് സാരികളാണ് ഈ വര്‍ഷത്തെ കല്യാണ്‍ സില്‍ക്‌സിന്റെ ഏറ്റവും പുതിയ ആവിഷ്‌ക്കാരം. ഫെതര്‍ ലൈറ്റ് എന്ന പേരില്‍ ഉപഭോക്താക്കള്‍ ഈ കളക്ഷനുകള്‍ ലഭ്യമാണ്.

ഏറ്റവും മികച്ച ഗുണമേന്മ, ഏറ്റവും കുറഞ്ഞ വില

ടെക്‌സച്ചറിന്റെ ഗുണനിലവാരത്തിലും ജെറികളുടെ സംശുദ്ധിയിലും പട്ടുനൂലിഴകളിലും യാതൊരുവിധ വിട്ടുവീഴ്ച്ചകളും ഇല്ലാതെയാണ് കല്യാണ്‍ സില്‍ക്‌സ് ഓരോ വിവാഹസാരിയും നെയ്‌തൊരുക്കുന്നത്. സാരികള്‍ സ്വന്തം തറികളില്‍ നിന്ന് നെയ്‌തൊരുക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് മറ്റാര്‍ക്കും നല്‍കാനാവാത്ത കുറഞ്ഞവിലയില്‍ ലഭ്യമാക്കുവാനും കല്യാണ്‍ സില്‍ക്‌സിന് കഴിയുന്നു.

സാരി ദീര്‍ഘനാള്‍ സംരക്ഷിക്കാന്‍

കാഞ്ചീപുരം സാരികള്‍ നിര്‍ബന്ധമായും ഡ്രൈ വാഷ് മാത്രം ചെയ്യുക. കാഞ്ചീപുരം സാരികള്‍ നേരിട്ട് അയേണ്‍ ചെയ്യാതെ അവയ്ക്ക് മുകളില്‍ കോട്ടണിന്റെ തുണി വിരിച്ചതിന് ശേഷം വളരെ ചെറിയ ചൂടില്‍ മാത്രം അയേണ്‍ ചെയ്യുക. സാരി ഉപയോഗത്തിന് ശേഷം വിയര്‍പ്പിന്റെ ഈര്‍പ്പത്തോടുകൂടി മടക്കി വെയ്ക്കരുത്.പകരം നേരിയ വെയിലത്ത് ഇട്ട് ഉണക്കിയതിന് ശേഷം മാത്രം മടക്കി വെയ്ക്കുക. സാരികള്‍ ദീര്‍ഘകാലം പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കരുത്. പകരം വെള്ളനിറത്തിലുള്ള കോട്ടണ്‍ തുണി തയ്ച്ച് കവറിലാക്കി സൂക്ഷിക്കുക. സാരി വായു സഞ്ചാരമുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതാണ് ഉചിതം.