വീട് വിട്ടുപോകുമെന്ന വരന്റെ ഭീഷണി; അനുനയിപ്പിക്കുന്ന അമ്മാവന്‍! ലളിതം,കൗതുകരം കന്നഡിഗ വിവാഹങ്ങള്‍

വീട് വിട്ടുപോകുമെന്ന വരന്റെ ഭീഷണി; അനുനയിപ്പിക്കുന്ന അമ്മാവന്‍! ലളിതം,കൗതുകരം കന്നഡിഗ വിവാഹങ്ങള്‍

കന്നഡിഗ വിവാഹങ്ങളില്‍ പിന്തുടര്‍ന്നു പോരുന്ന ആചാരങ്ങളും രീതികളും വളരെ ലളിതവും അതേസമയം കൗതുകമുണര്‍ത്തുന്നതുമാണ്.


പരമ്പരാഗത ഹിന്ദു വിവാഹത്തോട് അടുത്തുനില്‍ക്കുന്നതാണ് കന്നഡിഗ വിവാഹങ്ങള്‍. എങ്കിലും ആചാരങ്ങളിലും രീതികളിലും ഇവ വൈവിധ്യം പുലര്‍ത്തുന്നു.

യഥാര്‍ത്ഥ കര്‍ണ്ണാടക നിവാസികളാണ് കന്നഡക്കാര്‍. ഇവരുടെ വിവാഹം വളരെ പ്രത്യേകതയുള്ളതും സമാനതകളില്ലാത്തതുമാണ്. കന്നഡക്കാരുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ പ്രതിഫലനമാണ് ഇവരുടെ ആചാരങ്ങള്‍. എന്നാല്‍ മറ്റ് വിവാഹങ്ങളുടേതിന് സമാനമായി ഇവരുടെ വിവാഹങ്ങളിലും സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് വളരെ വലിയ പങ്കാണുള്ളത്. സ്വര്‍ണ്ണാഭരണങ്ങള്‍ വിവാഹത്തിന്റെ പ്രൗഢി കൂട്ടുന്നു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിലെ സമാനതകളില്ലാത്ത സ്വര്‍ണ്ണാഭരണ ശേഖരം കല്യാണപ്പെണ്ണിനെ ദേവതയ്ക്ക് തുല്യമാക്കുന്നുവെന്ന് മാത്രമല്ല വിവാഹത്തെ പോലും പകരം വയ്ക്കാനാകാത്ത രീതിയിലുള്ള ആഘോഷമാക്കി മാറ്റുന്നു.

കന്നഡിഗ വിവാഹങ്ങളില്‍ പിന്തുടര്‍ന്നു പോരുന്ന ആചാരങ്ങളും രീതികളും വളരെ ലളിതവും അതേസമയം കൗതുകമുണര്‍ത്തുന്നതുമാണ്. വിവാഹം ഉറപ്പിക്കല്‍ ചടങ്ങായ നിശ്ചയ താംബൂലത്തോടെയാണ് വിവാഹചടങ്ങുകളുടെ തുടക്കം. മംഗളകരമായ ചടങ്ങെന്നതു കൊണ്ടുതന്നെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോകുന്ന കുടുംബങ്ങള്‍ തമ്മില്‍ വിവിധ സമ്മാനങ്ങള്‍ കൈമാറും. പുതിയ ബന്ധുക്കള്‍ക്ക് അഭിമാനപൂര്‍വം സമ്മാനിക്കാവുന്ന നിരവധി ആഭരണങ്ങള്‍ ന്യായമായ വിലയില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ നിന്നും ലഭ്യമാണ്.

പരമ്പരാഗത വേഷവിധാനങ്ങള്‍ക്ക് കന്നഡിഗ വിവാഹത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. നവരി സാരിയുടുത്ത് സ്വര്‍ണ്ണാഭരണങ്ങളോടൊപ്പം കുപ്പിവളകളണിഞ്ഞായിരിക്കും വധു വിവാഹത്തിനെത്തുക. മുണ്ട്, അംഗവസ്ത്രം, തലപ്പാവ് എന്നിവയാണ് വരന്റെ വേഷവിധാനം. ക്ഷേത്രത്തില്‍ നിന്നോ മറ്റോ പൂജിച്ച ഒരു ദണ്ഡും വരന്റെ കൈവശമുണ്ടാകും. വിവാഹവേദിയിലെത്തുന്ന വരനെ വധുവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ ആരതിയുഴിഞ്ഞ് അകത്തേക്ക് സ്വീകരിക്കുന്നു. ഇതിന് ശേഷം വളരെ രസകരമായ ഒരു ആചാരമാണ്. തനിക്ക് വേണ്ടി ആരും ഗൗരവമായി പെണ്ണാലോചിക്കാത്തതില്‍ പരിഭവം നടിച്ച് വരന്‍ വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഒരുങ്ങുന്നു. കാശിയാത്ര എന്നാണ് ഈ ചടങ്ങിന്റെ പേര്. താന്‍ വീട് വിട്ട് പോകുകയാണെന്ന് ഭീഷണിപ്പെടുത്തുന്ന വരനെ പെണ്ണിനെ താന്‍ കണ്ടെത്തിക്കോളാമെന്ന് ഉറപ്പ് നല്‍കി സമാധാനപ്പെടുത്തി അമ്മാവന്‍ കൂട്ടിക്കൊണ്ട് പോരുന്നു.

മണ്ഡപപൂജയോടെ വിവാഹചടങ്ങുകള്‍ ആരംഭിക്കുന്നു. പൂജാരി മന്ത്രങ്ങള്‍ ചൊല്ലവെ വധൂവരന്മാര്‍ പരസ്പരം ജയ്മാല അണിയിക്കുന്നു. ശേഷം വധുവിനെ വരന് ഏല്‍പ്പിക്കുന്ന ചടങ്ങാണ്. ‘ദരേഹെര്‍ദു’വെന്നാണ് ഇത് അറിയപ്പെടുന്നത്. മാതാപിതാക്കന്മാരാണ് ഇതില്‍ പങ്കെടുക്കുക. പിന്നീട് ദമ്പതിമാര്‍ വിവാഹമണ്ഡപത്തെ ഏഴ് തവണ വലംവെക്കും. സപ്തപടി എന്നാണ് ഇത് അറിയപ്പെടുന്നത്. സപ്തപടിയുടെ സമയത്ത് വധുവിന് ചാര്‍ത്താനുള്ള മംഗല്യസൂത്രം കാണികള്‍ക്കിടയിലൂടെ കൊണ്ടുപോകുന്നു. മുതിര്‍ന്നവരുടെ അനുഗ്രഹത്തിന് വേണ്ടിയാണിത്. സപ്തപടിക്ക് ശേഷം വരന്‍ വധുവിന്റെ കഴുത്തില്‍ മംഗല്യസൂത്രം അണിയിക്കും.


സ്വര്‍ണ്ണത്തിലും വജ്രത്തിലും തീര്‍ത്ത വിവിധയിനം മംഗല്യസൂത്രങ്ങള്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ലഭ്യമാണ്.

കന്നഡിഗ വിവാഹ ആഭരണങ്ങള്‍

കന്നഡവധുവിന്റെ വേഷവിധാനങ്ങളില്‍ പ്രധാനം ആഭരണങ്ങള്‍ തന്നെയാണ്. ആപാദചൂഢം പൊന്നണിഞ്ഞ വധു അതിസുന്ദരിയാകാതെ തരമില്ലല്ലോ. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിലെ അതുല്യ ഡിസൈനുകളിലുള്ള സ്വര്‍ണശേഖരം കന്നഡ സംസ്‌കാരത്തിനും പാരമ്പര്യത്തിനും പൊന്‍തൂവല്‍ ചാര്‍ത്തുന്നതാണ്.

ചുട്ടി/ തലേ ബൊട്ടു

നെറ്റിയില്‍ അണിയുന്ന ആഭരണമാണ് മാങ്ങാ ടിക്ക.  മുടിയുടെ വകച്ചിലിനിടയിലൂടെ ഒരു സ്വര്‍ണനദി ഒഴുകിവരും പോലെ മനോഹരമാണ് മാങ്ങാ ടിക്ക അണിഞ്ഞാല്‍. സ്വര്‍ണത്തിലും വജ്രത്തിലുമുള്ള മാങ്ങാ ടിക്കകള്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിലുണ്ട്.

നെക്ലേസ്

വിവാഹാഭരണങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കഴുത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന മാങ്ങാമാല, ലക്ഷ്മി മാല, പേള്‍ കാശ്മാല, ലയര്‍ മാല തുടങ്ങി പാരമ്പര്യത്തനിമ വിളിച്ചോതുന്നതും അത്യാധുനിക ഡിസൈനുകളിലും ഉള്ള നെക്ലേസുകളുടെ അപൂര്‍വ്വമായ കളക്ഷനാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിലുള്ളത്. ഡിസൈനുകളില്‍ മാത്രമല്ല, ഉപഭോക്താവിന് സ്വീകാര്യമായ നിരക്കിലും തൂക്കത്തിലും ഉള്ള നെക്ലേസുകളും ലഭ്യമാണ്. സ്വര്‍ണം, വജ്രം, പ്ലാറ്റിനം എന്നിങ്ങനെ നിങ്ങളുടെ ആഗ്രഹം മുന്‍കൂട്ടി കണ്ട് ഇവിടെ നെക്ലേസുകള്‍ ഒരുക്കിയിരിക്കുന്നു.