വിവാഹ സമ്മാനങ്ങള്‍ മനോഹരമാക്കാന്‍ മലബാര്‍ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കസ്റ്റമൈസ്ഡ് ഗിഫ്റ്റ് കാര്‍ഡ് റെഡി

വിവാഹ സമ്മാനങ്ങള്‍ മനോഹരമാക്കാന്‍ മലബാര്‍ ഗോൾഡ്  ആൻഡ്  ഡയമണ്ട്സിന്റെ  കസ്റ്റമൈസ്ഡ് ഗിഫ്റ്റ് കാര്‍ഡ് റെഡി

അമൂല്യ നിമിഷങ്ങളും പ്രിയപ്പെട്ടവര്‍ക്കുള്ള സന്ദേശങ്ങളും പ്രിന്റ് ചെയ്ത് ലഭിക്കുന്നുവെന്നതാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ കസ്റ്റ്‌മൈസെഡ് കാര്‍ഡുകളെ മറ്റ് ഗിഫ്റ്റ്കാര്‍ഡുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.


പ്രിയപ്പെട്ടവര്‍ക്ക് കൈമാറുന്ന സമ്മാനം യഥാര്‍ത്ഥത്തില്‍ സ്വന്തം ഹൃദയത്തില്‍ നിന്ന് തന്നെയാവണം. അങ്ങനെ ഹൃദയത്തില്‍ നിന്നും നല്‍കുന്ന സമ്മാനം ഏറ്റവും മികച്ചതാക്കാന്‍ എന്താണ് മാര്‍ഗ്ഗം? സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ വ്യത്യസ്തത കാത്തു സൂക്ഷിക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം. പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള അമൂല്യ നിമിഷങ്ങള്‍ സമ്മാനത്തിനൊപ്പം നല്‍കാന്‍ സാധിച്ചാല്‍ അതു തന്നെയല്ലേ യഥാര്‍ത്ഥത്തില്‍ വ്യത്യസ്തത. ആ വ്യത്യസ്തത തേടിയുള്ള അലച്ചിലിലാണോ നിങ്ങള്‍? എങ്കില്‍ ആ പാച്ചില്‍ അവസാനിപ്പിച്ചേക്കാം. ഒരൊറ്റ ക്ലിക്കിനൊപ്പം നിങ്ങളെ സഹായിക്കാന്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഉണ്ട്. കുറച്ചുകൂടി വ്യക്തതയോടെ പറയുകയാണെങ്കില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ കസ്റ്റമൈസ്ഡ് ഗിഫ്റ്റ് കാര്‍ഡ്. നിങ്ങളുടെ അമൂല്യ നിമിഷങ്ങളും പ്രിയപ്പെട്ടവര്‍ക്കുള്ള സന്ദേശങ്ങളും പ്രിന്റ് ചെയ്ത് ലഭിക്കുന്നുവെന്നതാണ് സാധാരണ ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്നും കസ്റ്റമൈസ്ഡ് കാര്‍ഡുകളെ വ്യത്യസ്തമാക്കുന്നത്. കൂടാതെ നമ്മള്‍ തെരഞ്ഞെടുക്കുന്ന സമ്മാനം പ്രിയപ്പട്ടവള്‍ക്ക്/ പ്രിയപ്പെട്ടവന് ഇഷ്ടപ്പെടുമോ എന്ന ആശങ്കയും വേണ്ട. കാരണം കസ്റ്റമൈസ്ഡ് ഗിഫ്റ്റ് കാര്‍ഡ് ലഭിക്കുന്നയാള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും തെരഞ്ഞെടുക്കാന്‍ സാധിക്കും.

ഗിഫ്റ്റ് കാര്‍ഡുകള്‍ എങ്ങനെ തെരഞ്ഞെടുക്കാം?

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ www.malabargoldanddiamonds.com/gift-cards എന്ന വെബ് സൈറ്റില്‍ നിന്നും Buy Personalised Gift Cards സെലക്ട് ചെയ്യുക. ശേഷം പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുക. (കംപ്യൂട്ടറില്‍ നിന്നോ, ഫെയ്‌സ്ബുക്കില്‍ നിന്നോ, ഇന്‍സ്റ്റാഗ്രാമില്‍ നിന്നോ ആവാം). ശേഷം ഇമെയില്‍ കാര്‍ഡാണോ, പ്രിന്റ് കാര്‍ഡാണോ എന്ന് സെലക്ട് ചെയ്യുക. ശേഷം സമ്മാനം സ്വീകരിക്കുന്ന ആളുടെ പേര്, സമ്മാനത്തുക, മെസ്സേജ് എന്നീ വിവരങ്ങള്‍ ചേര്‍ക്കുക. ശേഷം ബൈ നൗ ബട്ടണ്‍ അമര്‍ത്തി പണം നല്‍കുക. ഇതോടെ നിങ്ങളുടെ ഗിഫ്റ്റ് കാര്‍ഡ് റെഡി. നിങ്ങള്‍ ഇമെയിലാണ് സെലക്ട് ചെയ്തതെങ്കില്‍ സ്വീകരിക്കുന്നയാള്‍ക്ക് ഇമെയിലിലൂടെ തന്നെ ഗിഫ്റ്റ് കാര്‍ഡ് ലഭിക്കും. പ്രിന്റഡ് കാര്‍ഡാണെങ്കില്‍ സിഗ്‌നേറ്റര്‍ ഗിഫ്റ്റ് ബോക്‌സില്‍ നിങ്ങളുടെ വിലാസത്തില്‍ ലഭിക്കുകയും ചെയ്യും.

കാര്‍ഡ് റെഡീം ചെയ്യാന്‍

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ www.malabargoldanddiamonds.com/gift-cards എന്ന വെബ്‌സൈറ്റില്‍ നിന്ന് ആക്ടീവ് കാര്‍ഡ് സെലക്ട് ചെയ്യുക. ശേഷം ഓണ്‍ലൈനിലൂടെ കാര്‍ഡിന് പുറകു വശത്തുള്ള 16 അക്ക നമ്പറും പിന്‍ നമ്പറും നല്‍കി ആക്ടിവേറ്റ് കാര്‍ഡ് എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ കാര്‍ഡ് ആക്ടിവേറ്റ് ആകും. ഇതിന് ശേഷം നിങ്ങള്‍ക്കാവശ്യമുള്ള സ്വര്‍ണ ഡയമണ്ട് ഉല്‍പ്പന്നങ്ങള്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും കാര്‍ട്ടിലേക്ക് ചേര്‍ക്കുക. ശേഷം ചെക്കൗട്ട് വേളയില്‍ ഗിഫ്റ്റ് കാര്‍ഡ് നമ്പര്‍ നല്‍കുക. അപ്ലൈ ബട്ടണ്‍ അമര്‍ത്തിയാല്‍ ഗിഫ്റ്റ് കാര്‍ഡിന് തുല്യമായ പണം നിങ്ങള്‍ക്ക് റെഡീം ചെയ്യാനാവും. ഗിഫ്റ്റ് കാര്‍ഡിനേക്കാള്‍ ഉയര്‍ന്ന മൂല്യത്തില്‍ നിങ്ങള്‍ സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ മാത്രം അധിക പണം നല്‍കിയാല്‍ മതിയാവും.


വാലന്റൈന്‍ ദിനം, വിവാഹം, വെഡ്ഡിങ്, ആനിവേഴ്‌സറി, കുട്ടിയുടെ ജനനം, ജന്മദിനം, ഫാദേഴ്‌സ് ഡേ, മദേഴ്‌സ് ഡേ, ദീപാവലി, ക്രിസ്തുമസ് എന്നീ ആഘോഷ വേളകളിലും ഉപയോഗിക്കാവുന്ന തീം കാര്‍ഡുകള്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭ്യമാണ്.

 

മികച്ച ഉല്പന്നങ്ങളും, സേവനങ്ങളും നല്‍കി ഉപഭോക്താക്കളുടെ മനസ്സ് നിറക്കുവാന്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന ആ അമൂല്യ നിമിഷം പ്രിന്റ് ചെയ്ത് നല്‍കാന്‍ കഴിയുന്നുവെന്നതാണ് സാധാരണ ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്നും കസ്റ്റമൈസ്ഡ് കാര്‍ഡുകളെ വ്യത്യസ്തമാക്കുന്നത്. ഒപ്പം ആ നിമിഷത്തില്‍ അവര്‍ അണിയാന്‍ ആഗ്രഹിക്കുന്ന ആഭരണങ്ങള്‍ സെലക്ട് ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു

-മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇ കൊമേഴ്‌സ് വിഭാഗം ഹെഡ് ഷാജി കക്കോടി

ഗിഫ്റ്റ് കാര്‍ഡ് സംശയങ്ങളും ഉത്തരങ്ങളും

എങ്ങിനെ ബാലന്‍സ് ചെക്ക് ചെയ്യാം?

ഓണ്‍ലൈനിലൂടെ കാര്‍ഡിന് പുറകു വശത്തുള്ള 16 അക്ക നമ്പറും പിന്‍ നമ്പറും നല്‍കിയാല്‍ ലഭിക്കും

എത്ര രൂപ വരെ ഗിഫ്റ്റ് കാര്‍ഡ് വഴി കൈമാറാം?

500 രൂപ മുതല്‍ 50000 രൂപ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ ഗിഫ്റ്റ് കാര്‍ഡിലൂടെ തെരഞ്ഞെടുക്കാം.

ഗിഫ്റ്റ് കാര്‍ഡിന്റെ കാലാവധി?

വാങ്ങിയത് മുതല്‍ 12 മാസമാണ് ഗിഫ്റ്റ് കാര്‍ഡിന്റെ കാലാവധി

മലബാര്‍ ഗോള്‍ഡ്  ആന്റ് ഡയമണ്ട്സ് സ്റ്റോറുകളില്‍ ഗിഫ്റ്റ് കാര്‍ഡ് സ്വീകരിക്കുമോ?

ഓണ്‍ലൈന്‍ വഴി മാത്രമേ ഗിഫ്റ്റ് കാര്‍ഡുകള്‍ റെഡീം ചെയ്യാന്‍ കഴിയുകയുള്ളൂ. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് സ്റ്റോറുകള്‍ വഴി സാധ്യമല്ല.

ഒന്നിലധികം ഗിഫ്റ്റ് കാര്‍ഡ് വാങ്ങാന്‍ കഴിയുമോ?

ഒരു ഓര്‍ഡറില്‍ തന്നെ ഒന്നിലധികം ഗിഫ്റ്റ് കാര്‍ഡുകള്‍ ആവാം.

ഗിഫ്റ്റ് കാര്‍ഡിന് റീഫണ്ട് നല്‍കുമോ?

ഇമെയില്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ റീഫണ്ട് ചെയ്യില്ല

ഗിഫ്റ്റ് കാര്‍ഡ് ഒന്നിലധികം തവണ ഉപയോഗിക്കാമോ?

ഗിഫ്റ്റ് കാര്‍ഡ്  ഒന്നിലധികം തവണ ഉപയോഗിക്കാം.