ലൈവ് തീം കൗണ്ടറുകളുമായി കല്യാണ വേദികളില്‍ രുചിയുടെ വ്യത്യസ്തത തീര്‍ത്ത് സ്റ്റാര്‍ ചോയ്സ്; ‘വാല്യൂ ഫോര്‍ മണി’ ആപ്തവാക്യവുമായി ഒരു കാറ്ററിങ് വിജയഗാഥ

ലൈവ് തീം കൗണ്ടറുകളുമായി കല്യാണ വേദികളില്‍ രുചിയുടെ വ്യത്യസ്തത തീര്‍ത്ത് സ്റ്റാര്‍ ചോയ്സ്;  ‘വാല്യൂ ഫോര്‍ മണി’ ആപ്തവാക്യവുമായി ഒരു കാറ്ററിങ് വിജയഗാഥ

കേരളത്തെ കൂടാതെ ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് എന്നവിടങ്ങളിലടക്കം സര്‍വ്വീസ് നടത്തിയുള്ള പരിചയം കൊണ്ടുതന്നെ സൗത്ത് ഇന്ത്യന്‍ കാറ്ററിംഗ് രംഗത്ത് സ്റ്റാര്‍ ചോയ്‌സ് കാറ്ററിംഗ് എന്ന പേര് ചിരപരിചിതമായി കഴിഞ്ഞു.


പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ ചെറിയ രീതിയില്‍ അരംഭിച്ച ഒരു പാചകസംരഭം. ഇന്ന് ആയിരങ്ങളെ ഊട്ടാന്‍ കെല്‍പ്പുള്ള ഒരു ബൃഹത് സ്ഥാപനായി വളര്‍ന്നെങ്കില്‍ അതിന്റെ വിജയരഹസ്യം മറ്റൊന്നുമല്ല, അവര്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ രുചി മാത്രമാണ്. ആ വിജയത്തിന്റെ പേരാണ് സ്റ്റാര്‍ ചോയ്സ് കാറ്റേഴ്സ്. കാറ്ററിംഗ് രംഗത്ത് തങ്ങളുടേതായ മുദ്ര പതിപ്പിച്ച സ്ഥാപനം. കേരളത്തിലെ എല്ലാ ദിക്കിലും കല്യാണങ്ങള്‍ക്ക് പ്രാദേശിക രുചികള്‍ ഉള്‍പ്പെടുത്തി കൊണ്ട് വിഭവസമൃദ്ധമായ സദ്യയൊരുക്കിയ ക്രെഡിറ്റ് ഇന്ന് സ്റ്റാര്‍ ചോയിസിന് അവകാശപ്പെട്ടതാണ്. സാധാരണ കാറ്ററിങ് സര്‍വ്വീസ് കമ്പനി എന്നതില്‍ നിന്നും കുറഞ്ഞ സമയം കൊണ്ട് 7 സ്റ്റാര്‍ കാറ്ററിങ് കപ്പാസിറ്റിയുള്ള സ്ഥാപനമായി മാറിയെന്നതാണ് മറ്റുള്ളവയില്‍ നിന്നും സ്റ്റാര്‍ ചോയ്സിനെ മറ്റുള്ള കാറ്ററിങ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. 500 മുതല്‍ 50000 പേര്‍ക്ക് വരെ ഒരേസമയം ഭക്ഷണം വിളമ്പാനുള്ള ശേഷി ഇന്ന് ഇവര്‍ക്കുണ്ട്. കേരളത്തെ കൂടാതെ ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് എന്നവിടങ്ങളിലടക്കം സര്‍വ്വീസ് നടത്തിയുള്ള പരിചയം കൊണ്ടുതന്നെ സൗത്ത് ഇന്ത്യന്‍ കാറ്ററിംഗ് രംഗത്ത് സ്റ്റാര്‍ ചോയ്സ് കാറ്ററിംഗ് എന്ന പേര് ചിരപരിചിതമായി കഴിഞ്ഞു.

വെറുമൊരു കൗണ്ടറല്ല, തീമുണ്ടായിരിക്കും

ലൈവ് തീം കൗണ്ടേഴ്സ് ആണ് സ്റ്റാര്‍ ചോയ്സിന്റെ പ്രധാന പ്രത്യേകത. വിവാഹമായാലും മറ്റ് പരിപാടികള്‍ ആയാലും കാറ്ററിംഗ് സര്‍വ്വീസ് തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേക തീമുകള്‍ ഉണ്ടായിരിക്കുക എന്നത് ഇക്കാലത്തെ ട്രന്‍ഡ് ആണ്. ഇത് മുന്‍കൂട്ടി കണ്ടാണ് സ്റ്റാര്‍ ചോയ്സ് ലൈവ് തീം കൗണ്ടേഴ്സ് എന്ന ആശയം കൊണ്ടുവന്നത്. ജംഗിള്‍ തീം കൗണ്ടര്‍, നാടന്‍ തട്ടുകട, മോക്ക് ടെയില്‍സ് ലൈവ് എന്നിങ്ങനെ പല ലൈവ് തീം കൗണ്ടേഴ്സും സ്റ്റാര്‍ ചോയ്സ് ഇതിനോടകം വിവിധ വിവാഹ വേദികളില്‍ ഒരുക്കിയിട്ടുണ്ട്.

കസ്റ്റമൈസ്ഡ് മെനു

കസ്റ്റമൈസ്ഡ് മെനു നല്‍കി മെനുവിന്റെ കാര്യത്തിലും സ്റ്റാര്‍ ചോയ്സ് വ്യത്യസ്തത നിലനിര്‍ത്തുന്നു. ആളുകളുടെ ഇഷ്ടമനുസരിച്ച് ഭക്ഷണവിഭവങ്ങള്‍ തയ്യാറാക്കി നല്‍കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിവാഹ ഓര്‍ഡറുകള്‍ ലഭിക്കുമ്പോള്‍ തന്നെ അവരോട് സംസാരിച്ച് അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണവിഭവങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും നല്‍കുകയും ചെയ്യന്നു.

വിഭവങ്ങള്‍ പാരമ്പര്യ തനിമ ചോരാതെ

പാരമ്പര്യ വിഭവങ്ങള്‍ തനിമ ഒട്ടുംതന്നെ ചോരാതെയും മായം ചേര്‍ക്കാതെയും തയ്യാറാക്കി നല്‍കുന്നു. ഉദാഹരണത്തിന് ദം ബിരിയാണി തയ്യാറാക്കുമ്പോള്‍ ഫുഡ് കളറോ, ഓയിലോ, ടേസ്റ്റ് മേക്കേഴ്സോ ഇവര്‍ ചേര്‍ക്കാറില്ല. മാത്രമല്ല, സര്‍വ്വീസ് നടത്തുമ്പോള്‍ അതാത് പ്രദേശത്തെ രുചിഭേദങ്ങള്‍ മനസിലാക്കി ഭക്ഷണം തയ്യാറാക്കാനും ഇവര്‍ ശ്രദ്ധിക്കാറുണ്ട്. വടക്കന്‍ കേരളത്തില്‍ അവിയലിന് തൈരുകൂടി ചേര്‍ക്കാറുണ്ട്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ ഈ പതിവില്ല. ഇങ്ങനെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിക്കുമ്പോള്‍ അവിടത്തെ സംസ്‌കാരം, ഭക്ഷണരീതികള്‍ എന്നിവ നേരത്തെ മനസ്സിലാക്കി അതുകൂടി കണക്കിലെടുത്താണ് മെനു തയ്യാറാക്കുന്നത്.

കൈപുണ്യമുള്ള ഷെഫുമാര്‍, ഒപ്പം അംഗീകാരങ്ങളും

ഇന്ത്യന്‍ ഫുഡ്, കോണ്ടിനെന്റല്‍ ഫുഡ്, ചൈനീസ് ഫുഡ് എന്നിവ തയ്യാറുന്നതിന് പ്രഗത്ഭരായ ഷെഫുമാരാണ് ഇവര്‍ക്കുള്ളത്. പാചകരംഗത്ത് വിദഗ്ധ പരിശീലനം ലഭിച്ചവരാണ് മറ്റ് ടീമംഗങ്ങളും. ഇവരുടെ കൂട്ടായ പ്രവര്‍ത്തനം കൂടിയാണ് സ്റ്റാര്‍ ചോയ്സിന്റെ വളര്‍ച്ചയുടെ വേഗം കൂട്ടിയത്. ഹലാല്‍ സര്‍ട്ടിഫിക്കറ്റ്, ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് എന്നീ അംഗീകാരങ്ങള്‍ സ്റ്റാര്‍ ചോയ്സിന്റെ മികവിന്റെ അടയാളങ്ങളാണ്.


സക്സസ് മന്ത്ര

ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത സ്ഥാപനം. അതുതന്നെയാണ് ഇവരുടെ വിജയമന്ത്രവും. മെനു തയ്യാറാക്കുമ്പോള്‍ കസ്റ്റമേഴ്സിന്റെ താത്പര്യങ്ങള്‍ക്കും സംതൃപ്തിക്കുമാണ് സ്റ്റാര്‍ ചോയിസ് പ്രാധാന്യം നല്‍കുന്നത്. സ്തൃപ്തരായ കസ്റ്റമേഴ്സ് ആണ് തങ്ങളുടെ വിജയരഹസ്യമെന്ന് സ്റ്റാര്‍ ചോയ്സ്് അവകാശപ്പെടുന്നു. ഒരു തവണ കാറ്ററിംഗ് സര്‍വ്വീസ് നടത്തി കഴിഞ്ഞാല്‍ പിന്നീട് അതേ കുടുംബത്തില്‍ നിന്നും മൂന്നോ നാലോ ഓര്‍ഡറുകള്‍ ലഭിക്കുന്നുവെന്നത് ഇതിന് തെളിവാണ്. മാത്രമല്ല പരിസ്ഥിതി മലിനീകരണം ഏറ്റവും കുറച്ച് ഭക്ഷണം തയ്യാറാക്കുകയും വിളമ്പുകയും ചെയ്യുന്നുവെന്നത് ഇവരുടെ എടുത്തു പറയേണ്ട മേന്മയാണ്.

അതിഥി ദേവോഭവ എന്നതാണ് സ്റ്റാര്‍ ചോയ്‌സ് എന്ന സ്ഥാപനത്തിന്റെ ആപ്ത വാക്യം. ഓരോ വിവാഹത്തിനും വധൂ വരന്മാരെ ആശീര്‍വദിക്കാനായി വരുന്ന അതിഥികള്‍ നിറഞ്ഞ മനസ്സോടെയായിരിക്കണം വിവാഹവേദിയില്‍ നിന്നും മടങ്ങേണ്ടത്. അക്കാര്യത്തില്‍ ഭക്ഷണത്തിനുള്ള പങ്ക് ചെറുതല്ല. പൂര്‍ണമായും ഞങ്ങളെ വിശ്വസിപ്പിച്ച് ഈ കര്‍ത്തവ്യം ഏല്‍പ്പിക്കുന്ന കസ്റ്റമേഴ്‌സിനോട് നൂറു ശതമാനം നീതിപുലര്‍ത്തുക എന്നതാണ് ഞങ്ങള്‍ ചെയ്യുന്നത്. – സ്റ്റാര്‍ ചോയ്‌സിന്റെ  ചെയര്‍മാന്‍ ജുനൈദ് സേട്ട്
പറയുന്നു

ഓര്‍ഡറുകള്‍ ഓണ്‍ലൈനിലൂടെ

വിദേശ മലയാളികളില്‍ നിന്നും വളരെ മികച്ച രീതിയില്‍ നിലവില്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. നിലവിലെ ബിസിനസിന്റെ 20% ഓര്‍ഡറുകളും എത്തുന്നത് ഓണ്‍ലൈന്‍ വഴിയായത് കൊണ്ട് തന്നെ ഭാവിയില്‍ ഓണ്‍ലൈനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.- സ്റ്റാര്‍ ചോയ്‌സിന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ സുനീഷ്  സുബ്രഹ്മണ്യം
ഭാവി പദ്ധതി വ്യക്തമാക്കുന്നു

കല്യാണങ്ങള്‍ക്ക് മാത്രമല്ല സ്റ്റാര്‍ ചോയിസ് ഭക്ഷണം തയ്യാറാക്കുന്നത്. ആസ്റ്റര്‍ മെഡിസിറ്റി പോലെയുള്ള തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളിലും ഐഎസ്എല്‍ ഫുട്‌ബോള്‍ മാമാങ്കം, സെല്‍സികോണ്‍ പോലെയുള്ള  പരിപാടികള്‍ക്കും
ഇന്ന് കാറ്ററികാറ്ററിംഗ് സര്‍വ്വീസ് നടത്തുന്നുണ്ട്.
. പരിപാടി എന്തുതന്നെ ആയാലും കാറ്ററിംഗ് തങ്ങളെ ഏല്‍പ്പിച്ചാല്‍ പൈസ വസൂലമായിരിക്കുമെന്ന് സ്റ്റാര്‍ ചോയ്സ് വാഗ്ദാനം ചെയ്യുന്നു.

സ്റ്റാര്‍ ചോയ്‌സ് കണ്‍വെന്‍ഷന്‍ സെന്റര്‍

കാറ്ററിംഗ് രംഗത്ത് മാത്രം ഒതുങ്ങുന്നതല്ല സ്റ്റാര്‍ചോയ്‌സിന്റെ പ്രവര്‍ത്തന മണ്ഡലം. വൈറ്റില ഗോള്‍ഡ് സൂക്ക് മാളില്‍ മൂന്ന് മാസം മുമ്പ് ആരംഭിച്ച സ്റ്റാര്‍ചോയ്‌സ് കണ്‍വെന്‍ഷന്‍ സെന്റര്‍ നക്ഷത്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. മൂന്ന് എ സി ഹാളുകളുള്ള സ്റ്റാര്‍ ചോയ്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ 100 പേര്‍ക്കു മുതല്‍ 3000 പേര്‍ക്കു വരെയുള്ള പരിപാടികള്‍ ഇവിടെ നടത്താന്‍ സൗകര്യമുണ്ട്. ദേശീയപാതയുടെ അരികില്‍ തന്നെയായതിനാല്‍ വിവാഹ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാണ് ഈ കണ്‍വെന്‍ഷന്‍ സെന്റര്‍. വിവാഹങ്ങള്‍ കൂടാതെ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കുവാനും അനുയോജ്യമാണ്.

കൊച്ചി കൂടാതെ കോട്ടയം, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലും കണ്‍വെന്‍ഷന്‍ സെന്ററോടു കൂടിയ ബ്രാഞ്ചുകള്‍ സമീപ ഭാവിയില്‍ തന്നെ തുറക്കാനാണ് കമ്പനി  പദ്ധതിയിടുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ സുജില്‍ പോള്‍ പറഞ്ഞു. കിച്ചണ്‍, എസി തുടങ്ങി അത്യാധുനിക സൗകര്യങ്ങള്‍ ഇവക്കുണ്ടാകുമെന്നും അദ്ദേഹം  വ്യക്തമാക്കി.

സ്റ്റാര്‍ ചോയ്‌സിനെ ബന്ധപ്പെടാന്‍

തൈക്കാവ് ജംഗ്ക്ഷന്‍,
പുതിയ റോഡ്,
വെണ്ണല,
കൊച്ചി- 682028

ഫോണ്‍- 97444 98201
വെബ്‌സൈറ്റ്- www.starchoyzcaterers.com
ഫെയ്‌സ്ബുക്ക്- www.facebook.com/starchoyzcaterers/