ഇന്ത്യയിലെ മികച്ച ഹണിമൂണ്‍ സ്ഥലങ്ങള്‍- ഗോവന്‍ ബീച്ച്, മഞ്ഞ് നിറഞ്ഞ മണാലി, ഇന്ത്യയിലെ സ്‌കോട്‌ലണ്ടായ കൂര്‍ഗ്ഗും നിങ്ങളെ കാത്തിരിക്കുന്നു

ഇന്ത്യയിലെ മികച്ച ഹണിമൂണ്‍ സ്ഥലങ്ങള്‍- ഗോവന്‍ ബീച്ച്, മഞ്ഞ് നിറഞ്ഞ മണാലി, ഇന്ത്യയിലെ സ്‌കോട്‌ലണ്ടായ കൂര്‍ഗ്ഗും നിങ്ങളെ കാത്തിരിക്കുന്നു

വിഭിന്ന പാശ്ചാത്തലത്തില്‍ നിന്നും കടന്നുവന്ന രണ്ടുപേരാണ് വിവാഹത്തോടെ ഒന്ന് ചേരുന്നത്. ഈ സമയത്ത് ആശയങ്ങളും സ്വപ്‌നങ്ങളും പങ്കുവെക്കാനും അടത്തറിയാനും ഏറ്റവും നല്ല മാര്‍ഗ്ഗമാണ് യാത്ര.


വിഭിന്ന പാശ്ചാത്തലത്തില്‍ നിന്നും കടന്നുവന്ന രണ്ടുപേരാണ് വിവാഹത്തോടെ ഒന്ന് ചേരുന്നത്. ഈ സമയത്ത് ആശയങ്ങളും സ്വപ്‌നങ്ങളും പങ്കുവെക്കാനും അടത്തറിയാനും ഏറ്റവും നല്ല മാര്‍ഗ്ഗമാണ് യാത്ര. വിവാഹത്തിന്റെ ആദ്യ ദിനങ്ങള്‍ ആഘോഷകരമാക്കാന്‍ ഇന്ന് വളരെയധികം ആളുകള്‍ കേരളത്തിന് പുറത്തും ഹണിമൂണ്‍ ആഘോഷിക്കാറുണ്ട്. അത്തരം സ്ഥലങ്ങളെ ഒന്ന് പരിചയപ്പെടാം.

ഗോവ

പടിഞ്ഞാറന്‍ തീരങ്ങളുടേയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകളുടേയും സ്വപ്നതുല്യമായ ബീച്ചുകളുടെ നാട്. ബീച്ചുകള്‍ക്ക് പുറമെ പറങ്കി സംസ്്
്കാരത്തിന്റെ പാരമ്പര്യ രീതിയിലുള്ള പള്ളികള്‍, പൈതൃക ഭവനങ്ങള്‍. ഉദയാസ്തമന സൗന്ദര്യം കണ്ണില്‍ കോരിയെടുത്ത് മണല്‍ത്തരികളെ കാലു കൊണ്ടു വകഞ്ഞു മാറ്റി, അതിശയിപ്പിക്കുന്ന കാഴ്ച്ചകളും കണ്ട് അഘോഷിയ്ക്കാന്‍ പറ്റിയ ഇടം.

ആന്‍ഡമാന്‍


സുവര്‍ണ്ണ കടലുകളും തെളിഞ്ഞ ആകാശവും തിളങ്ങുന്ന ഭൂമിയും സ്വര്‍ഗം തീര്‍ക്കുന്ന തീരപ്രദേശം. പ്രകൃതി സ്‌നേഹികള്‍ക്കും അല്ലാത്തവര്‍ക്കും സ്വസ്ഥമായി ആഘോഷിക്കാവുന്ന സ്ഥലമാണ് ആന്‍ഡമാന്‍. ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളും കെട്ടിടങ്ങളുമാണ് പ്രധാന ആകര്‍ഷണം. വാട്ടര്‍ സ്‌പോര്‍ട്‌സും വാട്ടര്‍ ബൈക്കും പെഡല്‍ ബോട്ടിങ്ങും വിട്ടുകളയാനകാത്തതാണ്.

ഗ്യാങ്‌ടോക്ക്


കുന്നിന്‍ മുകളിലെ സുന്ദരന്‍ നഗരം. ഗ്യാങ്‌ടോക് നഗരം നന്നായി ആസ്വദിക്കന്‍ ശിശിര കാലമാണ് ഉചിതം. വടക്ക് കിഴക്ക് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പാരമ്പര്യവും നൂതന പരിഷ്‌കാരങ്ങളും സമന്വയിച്ച മഞ്ഞുമലകളുടേയും താഴ് വരകളുടേയും നഗരം. ഹിമാലയന്‍ നിരകളിലെ സ്വര്‍ണ്ണ കിരീടമണിയിക്കുന്ന സൂര്യോദയങ്ങളും മൊണാസ്ട്രീസും ആത്മീയാനുഭവം നല്‍കും.


ഊട്ടി


നീലഗിരികളുടെ മലയോര നഗരറാണി. പച്ചക്കുപ്പായമിട്ട തേയിലത്തോട്ടങ്ങള്‍, ചെറിയ വീടുകള്‍, യൂക്കാലി കാടുകള്‍, ചോള കൃഷിയിടങ്ങള്‍ എന്നിവ നിറഞ്ഞ സ്വര്‍ഗീയ ഭൂമി. പ്രിയപെട്ടവരുടെ കൂടെയുള്ള ആദ്യ ദിനങ്ങള്‍ ഊട്ടിയില്‍ അനുസ്മരണീയമായിരി
ക്കും എന്നത് തീര്‍ച്ച.

കൊടൈക്കനാല്‍


കുന്നുകളുടെ രാജകുമാരിക്ക് എന്നും വസന്തമാണ്. പുല്‍മേടുകളും, കുന്നിന്‍ചെരിവുകളും ഇടതിങ്ങുന്ന ഷോലയാര്‍ കുന്നുകളാല്‍ ചുറ്റപെട്ട വലിയ തടാകത്തെ കേന്ദ്രീകരിച്ചാണ് കൊടൈക്കനാല്‍ സ്ഥിതി ചെയ്യുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന കുറിഞ്ഞിപ്പൂക്കളുടെ താഴ് വരകള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങി നമ്മെ ആകര്‍ഷിക്കുന്ന ഒരുപാടു കാഴ്ചകള്‍ ഈ കുന്നിന്‍ മുകളില്‍ ഒരുക്കി വെച്ചിട്ടുണ്ട്.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണു സീസണ്‍

ഷിംല


മലകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഷിംല ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമാണ്. മഞ്ഞിന്റെ പരവതാനി വിരിക്കുന്ന ശിശിരകാലവും, മേഘങ്ങള്‍ മേല്‍ക്കൂര തീര്‍ക്കുന്ന വസന്തകാലവും ഷിംലയുടെ സൗന്ദര്യത്തിന് മോടികൂട്ടുന്നു. 1864 ല്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ശിംല ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു.

ജുലൈ മുതല്‍ സപ്റ്റംബര്‍ വരെയാണു ഇവിടെ സഞ്ചാരികളുടെ ഒഴുക്ക്.

ലെ-ലടാക്

കണ്ണഞ്ചിപ്പിക്കുന്ന കടും നീല തടാകങ്ങളും ഭൂമിയെ തൊട്ടു കിടക്കുന്ന ആകാശവും ലടാക്കിനെ ഒരു ചിത്രമെന്നോണം മനോഹരമാക്കുന്നു.  മഞ്ഞുമൂടിയ മലനിരകളും ബഹുവര്‍ണ ടിബറ്റന്‍ കൊടികളും മന്ദ്രജപങ്ങള്‍ നിറയുന്ന പശ്ചാത്തലവും നിറഞ്ഞ ലടാക്ക് നമ്മെ ഒരിക്കലും മടുപ്പിക്കില്ല. സഹസിക യാത്രികരും അല്ലാത്തവരും ഒരുപൊലെ ഇഷ്ടപെടുന്ന സ്ഥലമാണ് ലെ- ലടാക്

ഫെബ്രുവരി മുതല്‍ ജുണ്‍ വരെയും, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയും യാത്രക്കു പറ്റിയ സമയമാണ്.

ജയ്പൂര്‍

യാത്രകളെ പ്രണയിക്കുന്നവര്‍ക്കു മാറ്റിനിര്‍ത്താന്‍ കഴിയാത്ത സ്ഥലമാണ് പിങ്ക് സിറ്റി എന്ന ഓമനപ്പേരുള്ള ജയ്പൂര്‍. ചരിത്രമുറങ്ങുന്ന ഈ മണ്ണിലൂടെ ആനപ്പുറത്തും ഒട്ടകപ്പുറത്തും രാജകീയമായ യാത്രകള്‍ നടത്താം. കോട്ടകളും കൊട്ടാരങ്ങളും നിറഞ്ഞ നഗരം ആദ്യകാഴ്ചയില്‍ തന്നെ മനസ്സിനെ വശീകരിക്കുന്നു.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് സീസണ്‍.

ഷില്ലോങ്ങ്

കിഴക്കന്‍ ഇന്ത്യയുടെ സ്‌കോട്‌ലാന്‍ഡ്. കൊളോണിയല്‍ കാലഘട്ടത്തിന്റെ പ്രസരിപ്പും മലയോര പാതകളുടേയും, പ്രാന്ത പ്രദേശത്തിന്റെ സൗന്ദര്യവും മധുവിധു യാത്രകള്‍ക്കു ഹരം പകരും. വര്‍ഷത്തിലെപ്പൊള്‍ വേണമെങ്കിലും യാത്ര തിരിക്കാവുന്ന സ്ഥലമാണ് ഷില്ലൊങ്ങ്.

തവാങ്ങ്

വസന്തകാലത്തെ ആകര്‍ഷിച്ച് ചുവന്ന ചെറിപഴങ്ങള്‍ അലങ്കരിക്കുന്ന സൗന്ദര്യറാണിയാണ് ടവാങ്ങ്. ഹിമമുരുകി നിറഞ്ഞൊഴുകുന്ന നീര്‍ച്ചാലുകളും, കൊടും വനങ്ങളും, മൊന്‍പാ ഗ്രമങ്ങളും മികച്ച അനുഭവമാണ്.

പ്രപഞ്ചം മണിയറ ഒരുക്കുന്ന ടവാങ്ങ് മാര്‍ച്ച് മുതല്‍ നവംബര്‍ വരെയാണു സഞ്ചാരികള്‍ക്കു അഭികാമ്യം.

ആഗ്ര

പ്രണയത്തിന്റെ പ്രതീകമായ താജ്മഹല്‍ സ്ഥിതി ചെയ്യുന്നിടത്ത് പ്രാണയം ആഘോഷിക്കുന്നത് തന്നെ എത്ര മനൊഹരമാണ്. മുഗള്‍ വംശത്തിന്റെ ചരിത്ര പ്രധാനമായ കുടീരങ്ങളും സ്ഥലങ്ങളും നല്‍കുന്ന പ്രൗഢഗംഭീര കാഴ്ച്ചകളും ഒരുപിടി നല്ല ഒര്‍മകളുമായി ഇവിടെ നിന്നും മടങ്ങാം.

ഒക്ടോടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണു സീസണ്‍.

മണാലി


ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും, സാഹസിക യാത്രികര്‍ക്കും ഒരുപോലെ വിരുന്നൊരുക്കുന്ന പ്രദേശമാണു മണാലി. ചെറിയ ഗ്രാമങ്ങളും, മലയോര പാതകളും വര്‍ഷം മുഴുവന്‍ വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നു. ്രടക്കിങ്ങും, ക്ലവ്‌സിങ്ങും, റാഫ്റ്റിങ്ങും, മഞ്ഞിലുള്ള മറ്റ് വിനോദങ്ങളും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട് മണാലിയില്‍.

കൂര്‍ഗ്ഗ്

അതിശയിപ്പിക്കുന്ന പ്രകൃതി ഭംഗിയും ആശ്ചര്യപ്പെടുത്തുന്ന ഹരിത കുന്നുകളും ഉള്ള ഇന്ത്യയിലെ സ്‌കോട്ട്‌ലാണ്ട്. കാപ്പിത്തോട്ടങ്ങളും,ട്രക്കിങ്ങും റോഡ് യാത്രകളും കൂര്‍ഗ്ഗിനെ മനസ്സില്‍ പതിയ്ക്കുന്നു.

പോണ്ടിച്ചേരി


സഞ്ചാരികളുടെ പ്രിയ പോണ്ടി. ഫ്രഞ്ച് സംസ്‌കാരം ഉറങ്ങുന്ന കടലോര പ്രദേശങ്ങളാലും കെട്ടിടങ്ങളാലും പ്രസിദ്ധമാണ്. പാറക്കെട്ടുകള്‍ തിങ്ങിനിറഞ്ഞ കടലോരങ്ങളും കച്ചവട മേഖലകളും പോണ്ടിയെ പ്രശസ്തമാക്കുന്നു.

ഡാര്‍ജിലിങ്


ആര്‍ കെ നാരയണ്‍ കഥകള്‍ അനുസ്മരിക്കുന്ന കാടുകളും കുന്നിന്‍ മുകളും ചെരിവുകളും, തേയിലത്തോട്ടങ്ങളാളും ചുറ്റപെട്ട ഡാര്‍ജിലിങ്. സാഹസിക ബൈക്ക് യാത്രകളും, ബുദ്ധിസ്റ്റ് മൊണാസ്റ്റ്രീസും, ബംഗ്ലാവുകളും അടങ്ങുന്ന ഊര്‍ജ്വസലമായ മലനിരകള്‍.