വിനോദസഞ്ചാര മേഖലയിലെ തിളങ്ങുന്ന താരകമായി ഇന്റര്‍സൈറ്റ്

വിനോദസഞ്ചാര മേഖലയിലെ തിളങ്ങുന്ന താരകമായി ഇന്റര്‍സൈറ്റ്

മനോഹരമായ പ്രകൃതിയും അനുയോജ്യമായ കാലാവസ്ഥയും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് വിനോദസഞ്ചാര ഭൂപടത്തില്‍ നേടി തന്ന സ്ഥാനം ചെറുതല്ല. കണ്ടും കേട്ടും അറിഞ്ഞും ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് സഞ്ചാരികള്‍ മലയാള മണ്ണിലേക്ക് ദിനവും എത്തികൊണ്ടിരിക്കുന്നു.


സഞ്ചാരികളുടെ പ്രിയ ഇടമായി കേരളം മാറിയതോടെ ആ സാധ്യതകള്‍ തിരിച്ചറിഞ്ഞതാണ് ടൂറിസം ഏജന്‍സികളെന്ന പുതിയ വ്യാപാര മേഖല രൂപം കൊള്ളുന്നത്. വിനോസഞ്ചാരമെന്നാല്‍ വിദേശികളുടെ സഞ്ചാരം മാത്രമല്ല സ്വദേശികളുടേത് കൂടെയാണെന്ന് മനസ്സിലാക്കി ഈ രംഗത്ത് വെന്നിക്കൊടി പാറിക്കുകയാണ് ഇന്റര്‍സൈറ്റ് ടൂര്‍ ആന്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡും , അതിന്റെ സാരഥി എബ്രഹാം ജോര്‍ജ്ജും.

ആഭ്യന്തരവിനോദത്തിന് ഒരു ഏജന്‍സി

വിനോദസഞ്ചാര മേഖലയില്‍ എബ്രഹാം ജോര്‍ജ്ജിന്റെ പ്രവര്‍ത്തം ആരംഭിക്കുന്നത് 1995ലാണ്. കേരളം വിനോദസഞ്ചാര മേഖലയില്‍ ആഗോളവളര്‍ച്ചയുടെ പാതയിലാണ് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം പുതിയ കര്‍മ്മ രംഗത്തിന് തുടക്കം കുറിക്കുകയായിരുന്നു. വിദേശകള്‍ മാത്രമല്ല സഞ്ചാരികള്‍ എന്ന് മനസ്സിലാക്കി ആഭ്യന്തര ടൂറിസത്തിനാണ് ഇന്റര്‍സൈറ്റ് പ്രാധാന്യം നല്‍കിയത്. ആഭ്യന്തര ടൂറിസം എന്ന ചിന്ത അന്ന് ആര്‍ക്കും ഇല്ലായിരുന്നുവെന്ന് എബ്രഹാം ജോര്‍ജ്ജ് പറയുന്നു.

ടിക്കറ്റ് ബുക്കിംഗിലൂടെ ഇന്റര്‍സൈറ്റിന്റെ ഹരിശ്രീ

വിനോദസഞ്ചാര മേഖലയില്‍ ഇന്റര്‍സൈറ്റ് തുടക്കം കുറിക്കുന്നത് ടിക്കറ്റ് ബുക്കിംഗിലൂടെയാണ്. പിന്നീട് പതിയെ ബുക്കിംഗ് മേഖലയില്‍ നിന്ന് പാക്കേജ് ടൂറുകളിലേക്ക് കമ്പനി ചുവടുമാറ്റം നടത്തി. രണ്ട് വര്‍ഷം നടത്തിയ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഒടുവിലായിരുന്നു കമ്പനിയുടെ ദിശാമാറ്റം. ഉത്തരേന്ത്യക്കാരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി മുംബൈയില്‍ 1998ല്‍ ഒരു ഓഫീസ് ആരംഭിച്ചു.  ഉത്തരേന്ത്യക്കാര്‍ക്ക് കേരളത്തെ കുറിച്ച് മികച്ച അറിവ് നേരിട്ട് നല്‍കുക എന്ന ഉദ്ദേശമായിരുന്നു ഇതിന് പിന്നിലെന്ന് എബ്രഹാം ജോര്‍ജ്ജ് പറയുന്നു. പിന്നീട് ഇതേ ലക്ഷ്യം മുന്‍നിര്‍ത്തി ഡല്‍ഹിയില്‍ മറ്റൊരു ഓഫീസ് കൂടി ഇന്റര്‍സൈറ്റ് ആരംഭിച്ചു.

കെടിഡിസി റെയില്‍ ഹോളിഡേയ്‌സ്

കെടിഡിസി റെയില്‍ ഹോളിഡേയിസിലൂടെ ആഭ്യന്തര വിനോദസഞ്ചാര മേഖലയില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്നു എബ്രഹാം ജോര്‍ജ്ജ്. യാത്രാ ദുരിതം രൂക്ഷമായ ഘട്ടത്തില്‍ ഉത്തേര്യന്ത്യയില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്ക് ടൂറിസവുമായി ബന്ധപ്പെടുത്തിയ റെയില്‍ കൊച്ചുകള്‍ ലഭിച്ചത് ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്. കെടിഡിസിയും ഇന്റര്‍സൈറ്റും ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് 2000ത്തിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഭക്ഷണ വിതരണത്തിന് ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് കോര്‍പ്പറേഷനൊപ്പം ടൂറിസം കോര്‍പ്പറേഷനെ കൂടി ഉള്‍പ്പെടുത്തിയതിലും എബ്രഹാം ജോര്‍ജ്ജ് മുഖ്യപങ്കാണ് വഹിച്ചത്.
പ്രതിസന്ധികള്‍ കടന്ന് മികവിലേക്ക്
എട്ട് വര്‍ഷങ്ങള്‍ നീണ്ട പ്രതിസന്ധികള്‍ക്ക് ഒടുവിലാണ് ഇന്റര്‍സൈറ്റ് നേട്ടത്തിന്റെ പാതയിലേക്ക് എത്തുന്നത്.  പ്രതിസന്ധിഘട്ടത്തില്‍ സ്വന്തം ശമ്പളം പോലും എടുക്കാതെയാണ് എബ്രഹാം ജോര്‍ജ്ജ് കമ്പനിയെ നയിച്ചത്. അഞ്ച് പങ്കാളികളുമായി അദ്ദേഹം ആരംഭിച്ച ഇന്റസൈറ്റ് ഇന്ന് ട്രാവല്‍ ഏജന്‍സികള്‍ക്കിടയില്‍ പ്രമുഖ സ്ഥാനം നേടികഴിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 14 ശാഖകളായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍സൈറ്റിന് 200 പ്രഗല്‍ഭ ജോലിക്കാരുടെ മികച്ച സേവനത്തിന്റെ പിന്‍ബലമുണ്ട്. പ്രതിസന്ധികള്‍ ഓരോന്നായി തരണം ചെയ്താണ് ഇന്റര്‍സൈറ്റ് ഇന്നത്തെ വിജയം കൈവരിച്ചതെന്ന് എബ്രഹാം ജോര്‍ജ്ജ് പറയുന്നു. വേദനകളും കഷ്ടപ്പാടുകളും അതിജീവിക്കാന്‍ തയ്യാറുണ്ടെങ്കില്‍ മാത്രമേ മികച്ച ഒരു സംരംഭകനാവാന്‍ കഴിയുകയൂള്ളൂവെന്ന് എബ്രഹാം ജോര്‍ജ്ജ്. തിരക്കുകള്‍ മനസ്സിലാക്കി ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം കൂടെ നില്‍ക്കുന്നതിനാലാണ് ബിസിനസ്സില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തനിക്ക് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അശരണര്‍ക്ക് കാരുണ്യമാകുന്ന ഇന്റര്‍സൈറ്റ്

അശരണര്‍ക്ക് കാരുണത്യത്തിന്റെ കൈതാങ്ങായി ഇന്റര്‍സൈറ്റ് എപ്പോഴും ഉണ്ട്. ഇതിനായി 2010ല്‍ ഇന്റര്‍സൈറ്റ് മാനേജ്‌മെന്റും ടീം അംഗങ്ങളും ചേര്‍ന്ന് ഇന്റര്‍സൈറ്റ് ഫൗണ്ടേഷന്‍ രൂപീകരിച്ചിട്ടുണ്ട്.ഫൗണ്ടേഷനിലെ അംഗങ്ങള്‍ ചേര്‍ന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യഭ്യാസ സഹായവും ഫൗണ്ടേഷന്‍ നല്‍കുന്നുണ്ട്. കൂടാതെ ഡ്രൈവര്‍മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി സാരഥി സൗഹൃദ സ്‌കീമും നടപ്പാക്കുന്നുണ്ട്. തെരഞ്ഞെടുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇന്റര്‍സൈറ്റ് വാഹനം വാങ്ങി നല്‍കും ഇതിന്റെ സാമ്പത്തിക ഇടപാട് മൂന്നു വര്‍ഷത്തിനകം ഇന്‍ര്‍സൈറ്റ് തന്നെ വഹിച്ച് ഡ്രൈവര്‍മാര്‍ക്ക് വാഹനം സ്വന്തമായി നല്‍കും. ആദ്യഘട്ടത്തില്‍ 10 പേര്‍ക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മികച്ച യാത്ര ഉറപ്പുവരുത്തുകയാണ് സാരഥി സൗഹൃദ സ്‌കീമിന്റെ ലക്ഷ്യം.
മികവിനെ തേടിയെത്തിയ അംഗീകാരങ്ങള്‍
ഇന്റര്‍സൈറ്റിനേയും സാരഥിയേയും തേടി നിരവധി പുരസ്‌കാരങ്ങളാണ് എത്തിയിട്ടുള്ളത്. കേരളാ വിനോദസഞ്ചാര വകുപ്പിന്റെ ഇന്‍ബോണ്ട് ടൂര്‍ ഓപ്പറേറ്റേഴ്‌സ്, ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റേഴ്‌സ് എന്നിവയ്ക്കുള്ള അംഗീകാരം, കേരള വിനോദസഞ്ചാര വകുപ്പിന്റെ ടൂര്‍ ഓപ്പറേറ്റേഴ്‌സ് പുരസ്‌കാരം, 2009-10, 2010-11, 2011-12, 2013-14 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഇന്‍ബോണ്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സിനുള്ള പുരസ്‌കാരവും ഇന്റര്‍സൈറ്റിന് ലഭിച്ചിട്ടുണ്ട്. എന്‍ഡി ടിവി ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ടൂറിസം രംഗത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിക്കുള്ള 2014ലെ അവാര്‍ഡ്, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 2014ലെ യംഗ് എന്റര്‍പ്രണര്‍ഷിപ്പ് അവാര്‍ഡ്, ബിസിനസ്സ് ദീപികയുടെ 2015ലെ ട്രാവല്‍ ആന്‍ഡ് ടൂറിസത്തിലെ ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡ്, സാരഥി സൗഹൃദം പ്രൊജക്ടിന് കേരളാ ടൂറിസത്തിന്റെ സ്‌പോണ്‍സിബിള്‍ ടൂറിസം ഇനിഷേറ്റീവ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ എബ്രഹാം ജോര്‍ജ്ജിന് മികവിന്റെ അംഗീകാരങ്ങളായി ലഭിച്ചിട്ടുണ്ട്.

Registered office:

Intersight Holidays Pvt. Ltd.
Anna Building, NH Bypass, Thykkodam, Vyttila
Cochin, Kerala, India Pin: 682 019

Ph: 0484 4056111