കറുത്തമുത്തിലെ ബാലചന്ദ്രന് ഇനി പ്രസക്തിയില്ല, കാരണം വ്യക്തമാക്കി കിഷോര്‍ സത്യ

കറുത്തമുത്തിലെ ബാലചന്ദ്രന് ഇനി പ്രസക്തിയില്ല, കാരണം വ്യക്തമാക്കി കിഷോര്‍ സത്യ

മലയാളികളുടെ സ്വീകരണ മുറിയിലെ പ്രിയങ്കരനാര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ കിഷോര്‍ സത്യ....കിഷോര്‍സത്യ എന്ന പേരിനപ്പുറം ഡോ. ബാലചന്ദ്രന്‍ എന്ന പേരിനാണ് കൂടുതല്‍ സ്വീകാര്യത...എന്നാല്‍ പെട്ടെന്ന് ഒരു ദിവസം മലയാളികളെ അമ്പരിപ്പിച്ചു കൊണ്ട് കിഷോര്‍ സത്യ പറഞ്ഞു...ഞാന്‍ ബാലചന്ദ്രന്റെ കുപ്പായം അഴിച്ചുവെയ്ക്കുകയാണ്...കിഷോര്‍ സത്യ സംസാരിക്കുകയാണ് കറുത്തമുത്തിലെ അഭിനയം അവസാനിപ്പിച്ചതിനെ കുറിച്ച്...സിനിമയെ കുറിച്ച് കുടുംബത്തെ കുറിച്ച് ഇടവേളകളെ കുറിച്ചും പിന്നെ രോഷത്തോടെ സീരിയലുകളുടെ അധപതനത്തെ പറ്റിയും....


ബാലചന്ദ്രന് ഇനി പ്രസക്തിയില്ല… ആ കുപ്പായം അഴിച്ചു

കറുത്തമുത്തില്‍ ചില കഥാപരമായ പരിണാമം ഉണ്ടായതിനാലാണ്  സീരിയലിലെ അഭിനയം അവസാനിപ്പിച്ചതെന്ന് കിഷോര്‍ സത്യ.. ബാലചന്ദ്രന്റെയും കാര്‍ത്തികയുടേയും കഥ തീര്‍ന്നു..പുതിയ കാലഘട്ടത്തിലേക്കും  പുതിയ മേഖലയിലേയ്ക്കും സീരിയല്‍ കടക്കുകയാണ്..അവിടെ ബാലചന്ദ്രന് പ്രസക്തിയില്ല. അതുകൊണ്ട് ഇപ്പോള്‍ സംഭവിച്ചത് ഒരു സ്വാഭാവികമായ അന്ത്യം മാത്രമാണെന്നും കിഷോര്‍സത്യ പറഞ്ഞു.. മറ്റൊരു സീരിയലിനെ കുറിച്ച് ഇപ്പോള്‍ ആലോചനയില്ല..

ഡോ.ബാലചന്ദ്രന്‍

ജീവിതത്തില്‍ ഒരുപാട് സന്തോഷവും സ്‌നേഹവും തന്ന കഥാപാത്രമാണ് ഡോ.ബാലചന്ദ്രന്‍..സീരിയല്‍ രംഗത്ത് പുരുഷ കഥാപാത്രങ്ങള്‍ ചര്‍ച്ചയാവുന്നത് അപൂര്‍വ്വമാണ്…കഴിഞ്ഞ എട്ട് പത്ത് വര്‍ഷത്തിനിടെ ഇത്രയധികം ചര്‍ച്ചയായ മറ്റൊരു പുരുഷ കഥാപാത്രമില്ല…ഇതൊരു ഭാഗ്യമാണ്
സ്ത്രീകളും പുരുഷന്മാരും ഒരു പോലെ ഇഷ്ടപ്പെട്ടിരുന്ന കഥാപാത്രമായിരുന്നു ഡോ.ബാലചന്ദ്രന്‍…സ്ത്രീകള്‍ ആഗ്രഹിക്കുന്നതു പോലെയുള്ള ഭര്‍ത്താവായ കഥാപാത്രം..തനിക്ക് ഒരുപാട് റീച്ച് തന്ന കഥാപത്രമാണ് ബാലചന്ദ്രനെന്ന് കിഷോര്‍ സത്യ പറയുന്നു…എവിടെ കണ്ടാലും ആളുകള്‍ ചോദിക്കും.. ഡോക്ടറല്ലേ
 

വാഴപ്പിണ്ടി നായകനാകില്ല

താനിപ്പോള്‍ നാന്നൂറു സീരിയലുകള്‍ എങ്കിലും ചെയ്യേണ്ട സമയമായെന്ന് കിഷോര്‍ സത്യ… ഇടവേളകള്‍ വന്നത് മനപ്പൂര്‍വ്വമാണ്..നായികയുടെ സാരിത്തുമ്പില്‍ കെട്ടിയിട്ട വാഴപ്പിണ്ടി നായകനാവാന്‍ തന്നെ കിട്ടില്ല…പുരുഷ കഥാപാത്രത്തിനും പ്രാധാന്യമുള്ള സീരിയലുകള്‍ മാത്രമേ ചെയ്തിട്ടൂള്ളൂ…മോഹിപ്പിക്കുന്ന കഥാപാത്രങ്ങള്‍ വന്നാല്‍ മാത്രമേ സ്വീകരിക്കാറുള്ളൂ..അതുകൊണ്ട് തന്നെ ഇടവേളകള്‍ ഉണ്ടാകും..പക്ഷെ അതൊന്നും തന്നെ ബാധിക്കാറില്ലെന്ന് കിഷോര്‍ സത്യ പറയുന്നു.

പുരുഷന്മാര്‍ക്ക് പാടാണ്

സീരിയല്‍ രംഗം സ്ത്രീകേന്ദ്രീകൃതമാണെന്നതില്‍ സംശയമില്ലെന്ന് കിഷോര്‍ സത്യ പറയുന്നു.അതുകൊണ്ട് തന്നെ വ്യക്തിത്വം ഉള്ള കഥാപാത്രങ്ങളെ കിട്ടാന്‍ നടന്മാര്‍ക്ക് പാടാണ്.. സീരിയല്‍ ഉപജീവനമാക്കുന്നവര്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങില്ലാത്ത അവസ്ഥയാണെന്നും കിഷോര്‍സത്യ.

ഉള്ളടക്കം മാറണം

സീരിയലുകളുടെ ഉള്ളടക്കത്തില്‍ മാറ്റം വരേണ്ട സമയം അതിക്രമിച്ചുവെന്ന് കിഷോര്‍സത്യ…സമാന്യയുക്തിക്ക് നിരാക്കാത്തതാണ് ഇന്ന് പല സീരിയലുകളിലും കാണിക്കുന്നത്. ഇതിനെതിരെ ആദ്യം പ്രതികരിക്കേണ്ടത് പ്രേക്ഷകരാണ്….റേറ്റിംഗ് താഴേ പോയാല്‍ മാത്രമേ എല്ലാവരും ഒരു പുനര്‍ചിന്തയ്ക്ക് തയ്യാറാവൂ…വീട്ടില്‍ പത്രത്തിന്റെ കൂടെ ഒരു അശ്ലീല മാസിക കിട്ടിയാല്‍ നശിപ്പിക്കാന്‍ വ്യഗ്രത കാണിക്കുന്ന മലയാളി ആ സമീപനം കാഴ്ചയുടെ കാര്യത്തില്‍ കാണിക്കുന്നില്ല..ഇതില്‍ മാറ്റം വരണം.

സീരിയലിന് പേമെന്റ് വേണം

സീരിയല്‍ രംഗം നവീകരിക്കാന്‍ ഓരോ സീരിയലിനും പേയ്‌മെന്റ് ഏര്‍പ്പെടുത്തണം…കാശു കൊടുത്തു കാണുമ്പോള്‍ നല്ലത് മാത്രമല്ലേ കാണൂ…സീരിയല്‍ താരങ്ങളുടെ ഫേസ്ബുക്കില്‍ തെറിയെഴുതുന്നവര്‍ ഓര്‍ക്കാറില്ല , ആദ്യം നേരെയാക്കേണ്ടത് സ്വന്തം കുടുംബമാണെന്ന്…. ചിലപ്പോഴെക്കെ താനും ഓര്‍ക്കാറുണ്ട് ഇത്രയൊക്കെ അമ്മായിയമ്മ പോര് കേരളത്തിലുണ്ടോയെന്ന് പറഞ്ഞ് ചിരിക്കുന്നു കിഷോര്‍ സത്യ…

കാര്‍ത്തു അയ്യരു സാറിന്റെ അടുത്തുണ്ട്

ചില ആരാധകര്‍ തന്നെ അമ്പരിപ്പിച്ചിട്ടുണ്ടെന്ന് കിഷോര്‍ സത്യ..കോഴിക്കോട് ജെമിനിയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ്… ഷൂട്ടിംഗിന്റെ ഇടവേളയില്‍ വിശ്രമിക്കുമ്പോള്‍ രണ്ട് സ്ത്രീകള്‍ അടുത്ത് വന്നു..ഡോക്ടറല്ലേ എന്ന് ചോദിച്ച് സംസാരം തുടങ്ങി…പിന്നെ രഹസ്യം പറയുന്നത് പോലെ ഒരു കാര്യം പറഞ്ഞു..ഡോക്ടറെ കാര്‍ത്തു അയ്യരു സാറിന്റെ അടുത്തുണ്ട്…സീരിയലില്‍ ഡോക്ടര്‍ ബാലചന്ദ്രന്‍ നായികയായ കാര്‍ത്തുവിനെ കാണാതെ അന്വേഷിച്ച് നടക്കുന്ന സമയമാണ്..അതുകൊണ്ട് കാര്‍ത്തുവിനെ അന്വേഷിച്ച് കൂടുതല്‍ വിഷമിക്കേണ്ട മറ്റൊരു കഥാപാത്രമായ അയ്യരുടെ വീട്ടില്‍ കാര്‍ത്തുവുണട്െനനാണ് ചേച്ചിമാര്‍ പറഞ്ഞത്…

സിനിമയില്‍ സജീവമാവുകയാണോ

സീരിയല്‍ നടന്‍ മാത്രമാണ് എന്നൊരു ലേബലെനിക്കില്ല… സിനിമയുടെ ഭാഗമായിരുന്നു എന്നും… തന്നെയുമല്ല സീരിയല്‍ രംഗത്തെത്തി പത്ത് വര്‍ഷത്തോളമായെങ്കിലും കുറച്ച് സീരിയലുകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ…എന്നിട്ടും അവയുടെ പേരില്‍ ഞാന്‍ അറിയപ്പെടുന്നത് ആ കഥാപാത്രങ്ങളുടെ മേന്മ കൊണ്ടാണ്.

 കരിയറിന് ഗുണം ചെയ്യുക ഓടുന്ന സിനിമകള്‍

മികച്ച അഭിപ്രായം ലഭിക്കുന്നതിനോടൊപ്പം സിനിമ ഓടിയാലെ ഒരു താരത്തിന് അത് കരിയറില്‍ ഗുണം ചെയ്യുകയുള്ളൂവെന്ന് കിഷോര്‍സത്യ..തന്റെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്…ഈ സമയത്താണ് സീരിയല്‍ രംഗത്ത് സജീവമായതെന്നും കിഷോര്‍ സത്യ പറഞ്ഞു.

പരിഗണന കുടുംബത്തിന്

തന്റെ പ്രഥമ പരിഗണന കുടുംബത്തിനാണെന്ന് കിഷോര്‍ സത്യ… ഭാര്യ പൂജയും മകന്‍ നിരഞ്ജനും പൂജയുടെ അമ്മയും അടങ്ങുന്ന വീടാണ് ഇഷ്ടപ്പെട്ട ലോകം.. അതുകൊണട് തന്നെ ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ വീട്ടില്‍ തന്നെയായിരിക്കും…കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാണ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്..
 

 എന്റെ പൂജ

തന്റെ എല്ലാ സാഹചര്യങ്ങളും മനസ്സിലാക്കുന്ന ഭാര്യയാണ് പൂജയെന്ന് കിഷോര്‍ സത്യ…ഏറ്റവും സപ്പോര്‍ട്ടീവായ ഭാര്യയാണ്…പൂജയെ പെണ്ണു കാണാന്‍ പോയപ്പോള്‍ വീട്ടിലേയ്ക്കുള്ള വഴി തെറ്റി…പിന്നെ പൂജയുടെ അച്ഛനെയൊക്കെ വിളിച്ചാണ് വീട്ടിലെത്തിയത്…എന്നാല്‍ ജീവിതം ഇതുവരെ വഴിതെറ്റിയിട്ടില്ല…അതിന്റെ മുഴുവന്‍ ക്രെഡിറ്റും പൂജയ്ക്കുള്ളതാണ്…

അക്ഷരയും കിഷോറും

സീരിയയില്‍ മകളായി അഭിനയിക്കുന്ന അക്ഷരയെയും തന്നെയും അച്ഛനും മകളുമായി കാണുന്നത് പ്ലസ്സായ കാര്യമാണെന്ന് കിഷോര്‍ സത്യ..അച്ഛനും മോളുമാണെന്ന് തോന്നുമെന്ന് പലരും പറയാറുണ്ട്.പലയിടങ്ങളിലും മറുപടി പറഞ്ഞെങ്കിലും അക്ഷരയെ കുറിച്ചുള്ള ചോദ്യം ഒഴിവാക്കാന്‍ പറ്റില്ലെന്ന തിരിച്ചറിവുണ്ടായിയെന്ന് കിഷോര്‍ സത്യ പറയുന്നു.

എംടിയും മാധവിക്കുട്ടിയും

എംടിയുടേയും മാധവിക്കുട്ടിയുടേയും കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് വല്യ ഭാഗ്യമാണെന്ന് കിഷോര്‍ സത്യ… നീര്‍മ്മാതളത്തിന്റെ പൂക്കള്‍ മാധവിക്കുട്ടിയോടൊപ്പം അവരുടെ ഫ്‌ളാറ്റിലിരുന്നാണ് കണട്ത്… കണട്തിന് ശേഷം അമ്മ അഭിപ്രായം പറഞ്ഞു.. അനുഗ്രഹിച്ചു..ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മ്മകളാണത്…ഒരു കലാകാരന് എന്നും നെഞ്ചോട് ചേര്‍ത്തുപിടിക്കാന്‍ കഴിയുന്ന അഭിമാനമുഹൂര്‍ത്തം..

മഞ്ജുവും ആമിയും

ആമിയുടെ ഫസ്റ്റ് ലുക്ക് കണട്ിട്ട് മഞ്ജുവിനെ മാധവിക്കുട്ടിയുടെ രൂപവുയായി റിലേറ്റ് ചെയ്യാന്‍ പറ്റിയില്ല…പക്ഷെ അതുല്യ പ്രതിഭയായ മഞ്ജുവും മികച്ച സംവിധായകനായ കമലും ബാഹ്യരൂപത്തിനപ്പുറം ആമിയെ മാനസികമായി മാധവിക്കുട്ടിയുമായി ബന്ധിപ്പിക്കുമെന്ന് ഉറപ്പാണ്…

അവതാരകന്‍ കിഷോര്‍ സത്യ

തന്നിലെ അഭിനയിതാവിന്റെ ബൈ പ്രോഡക്ടാണ് അവതാരകനും റേഡിയോ ജോക്കിയുമെന്ന് കിഷോര്‍ സത്യ..ആര്‍.ജെയായി ദുബായിയിലാണ് ജോലി ചെയ്തിരുന്നത്. ചരിത്രതാളുകളില്‍ ഇടം നേടിയില്ലെങ്കിലും ഇം്ഗ്ലീഷും മലയാളവും കൂട്ടികലര്‍ത്തിയ ഭാഷയുടെ ഉപജ്ഞാതാവ് താനാണെന്ന് കിഷോര്‍ സത്യ പറയുന്നു…ശബ്ദം കൊണട് തിരിച്ചറിഞ്ഞ അനുഭവങ്ങള്‍ നിരവധി..

ലക്ഷ്യം

ജീത്തു ജോസഫ് ആദ്യമായി തിരക്കഥയൊരുക്കുന്ന ലക്ഷ്യമാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ..പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍..ബിജു മേനോനും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സെക്കന്‍ഡ് ഹീറോയാണ്… ഏറെ പ്രതീക്ഷയോടെയാണ് ലക്ഷ്യത്തിനായി കാത്തിരിക്കുന്നത്…


author

Raji Ramankutty