സുരക്ഷിതമായ വിദേശ യാത്രക്ക് സോമന്‍സ് വഴികാട്ടും; മലയാളിയുടെ യാത്രകളെ ചിറകിലേറ്റിയ 20 വര്‍ഷത്തെ സേവന പാരമ്പര്യം

സുരക്ഷിതമായ വിദേശ യാത്രക്ക്  സോമന്‍സ് വഴികാട്ടും; മലയാളിയുടെ യാത്രകളെ ചിറകിലേറ്റിയ 20 വര്‍ഷത്തെ സേവന പാരമ്പര്യം

ഒരു യാത്രപോലും ചെയ്യാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാകില്ല. ചെറുതും വലുതുമായി യാത്രകൾ നടത്തുന്നവരാണ് നമ്മളെല്ലാം. വിദേശ രാജ്യങ്ങൾ കാണുക, അവിടുത്തെ സംസ്‌കാരവും ഭക്ഷണ വൈവിധ്യങ്ങളും അടുത്തറിയുക.... ഇതെല്ലാം ആരെയും മോഹിപ്പിക്കുന്ന കാര്യങ്ങളാണ്.


ഒരു യാത്രപോലും ചെയ്യാത്തവരായി നമുക്കിടയില്‍ ആരും തന്നെയുണ്ടാകില്ല. ചെറുതും വലുതുമായി യാത്രകള്‍ നടത്തുന്നവരാണ് നമ്മളെല്ലാം. വിദേശ രാജ്യങ്ങള്‍ കാണുക, അവിടുത്തെ സംസ്‌കാരവും ഭക്ഷണ വൈവിധ്യങ്ങളും അടുത്തറിയുക.. ഇതെല്ലാം ആരെയും മോഹിപ്പിക്കുന്ന സ്വപ്‌നങ്ങളാണ്. വിദേശത്തേക്കൊരു യാത്ര ഇന്ന് വലിയ ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. എന്നാല്‍ എവിടെ പോകണം, ബഡ്ജറ്റ് എത്രയാവും ഇങ്ങനെ വിവിധ കാര്യങ്ങളിലെ ടെന്‍ഷന്‍ ഒഴിവാക്കാനായി ഒരു ടൂര്‍ ഓപ്പറേറ്ററെ സമീപിക്കുന്നതാണ് അഭികാമ്യം. പിന്നീട് നിങ്ങള്‍ക്ക് സ്വപ്‌നം കാണേണ്ട ബാധ്യത മാത്രമേ ഉള്ളൂ… അവര്‍ ഒരുക്കിത്തരും എല്ലാ സൗകര്യങ്ങളും. കഴിഞ്ഞ 20 വര്‍ഷമായി മലയാളികളുടെ വിദേശയാത്രാ സ്വപ്നങ്ങളെ ചിറകിലേറ്റി പറത്തുകയും വിജയക്കൊടി പാറിക്കുകയും ചെയ്ത സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോമന്‍സ്.

സ്വസ്ഥമായൊരു അവധിക്കാലം ആഘോഷിക്കുക, അല്ലെങ്കില്‍ വിവാഹം കഴിഞ്ഞ് ബഹളങ്ങളില്‍ നിന്നെല്ലാമൊഴിഞ്ഞുള്ള ഹണിമൂണ്‍ ആഘോഷിക്കുക ഇങ്ങനെ എന്തുമാവാം നമ്മുടെ വിദേശയാത്രയുടെ ഉദ്ദേശ്യം. സോമന്‍സിലെത്തി നമ്മുടെ ആവശ്യങ്ങള്‍ വ്യക്തമാക്കിയാല്‍ പിന്നെ ടൂര്‍ തീയ്യതിക്കായി കാത്തിരുന്നാല്‍ മാത്രം മതി. കാരണം 20 വര്‍ഷത്തെ പാരമ്പര്യവും അനുഭവസമ്പത്തും സ്വന്തമായുള്ള സോമന്‍സ് നല്‍കും ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും അനുഭവങ്ങളും . See The World with Soman’s Care എന്നതാണ് സോന്‍സിന്റെ ആപ്തവാക്യം. അത് കൊണ്ട് തന്നെ സുരക്ഷിതമായ ഒരു വിദേശ യാത്ര ആഗ്രഹിക്കുന്നുവെങ്കില്‍ സോമന്‍സിനൊപ്പം ധൈര്യപൂര്‍വം ഒരു ടൂര്‍ പോകാം.. കേരളത്തിലെ വിമാനത്താവളം മുതല്‍ യാത്രയുടെ അവസാനം വരെ സോമന്‍സിന്റെ വിദഗ്ദ്ധനായ ഒരു പ്രതിനിധി നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.

സോമന്‍സിലൂടെ ഒരു തവണ യാത്ര ചെയ്ത സംതൃപ്തരായ ഉപഭോക്താക്കള്‍ തന്നെയാണ് സോമന്‍സിന്റെ പ്രചാരകരെന്ന് സാരഥികളായ എംകെ സോമനും ജീനാ സോമനും പറയുന്നു. പരിചയസമ്പന്നരായ ഗൈഡുകള്‍, സുരക്ഷിതവും സുഖകരവുമായ യാത്രാ താമസ സൗകര്യങ്ങള്‍, തെരഞ്ഞെടുത്ത ടൂറിസ്റ്റ് സ്ഥലങ്ങള്‍ എന്നിവയാണ് മറ്റുള്ളവരില്‍ നിന്നും സോമന്‍സിനെ വ്യത്യസ്തമാക്കുന്നത്. കൂടാതെ ഗ്രൂപ്പ് ടൂറുകള്‍ക്ക് വേണ്ടി മാത്രം ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിലും സോമന്‍സ് വ്യത്യസ്തത പുലര്ത്തുന്നു. 44ല്‍പ്പരം രാജ്യങ്ങളിലേക്കാണ് സോമന്‍സ് യാത്രകള്‍ നടത്തുന്നത്. ഇതില്‍ അമേരിക്ക, കാനഡ, യൂറോപ്പ്, സൗത്ത് ആഫ്രിക്ക, റഷ്യ, സ്‌കാന്‍ഡനേവിയ, ഗ്രീസ്, ടര്‍ക്കി, ബാങ്കോക്ക്, പട്ടായ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളത്.


സോമന്‍സിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തി വിജയിപ്പിച്ച മറ്റൊരു പദ്ധതിയാണ് ടൂര്‍ കാര്‍ണിവല്‍. ഒരു ലക്ഷത്തി അറുപതിനായിരം രൂപയ്ക്ക് അമേരിക്കന്‍ യാത്ര, ഒരു ലക്ഷത്തി പത്തൊന്‍പതിനായിരം രൂപയ്ക്ക് യൂറോപ്പ് യാത്ര തുടങ്ങിയ പാക്കേജുകളാണ് ടൂര്‍ കാര്‍ണിവലിലൂടെ അവതരിപ്പിച്ചത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ കാര്‍ണിവല്‍ ടൂര്‍ ചരിത്രത്തിലെ തന്നെ വന്‍ വിജയമായിരുന്നു. കാര്‍ണിവലിന് മുമ്പ് സംവിധായകനും നടനുമായ രഞ്ജി പണിക്കരെ ബ്രാന്‍ഡ് അംബാസഡറായും അവതരിപ്പിച്ചു. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന സിനിമയില്‍ ടൂര്‍ കമ്പനി നടത്തുന്ന കഥാപാത്രമായതിനാൽ ഈ നീക്കം കൊണ്ട് ജനങ്ങളില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചു.

അവിസ്മരണീയമായ അനുഭവങ്ങള്‍ നിങ്ങള്‍ക്കു സമ്മാനിക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് സോമന്‍സ് ഓരോ യാത്രയും പുറപ്പെടുന്നത്. കൊച്ചി കൂടാതെ തൃശ്ശൂര്‍, പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. നല്‍കുന്ന പണത്തിന് 100 ശതമാനം സംതൃപ്തി വാഗ്ദാനം ചെയ്യുമെന്ന് സോമന്‍സ് ഏവര്‍ക്കും ഉറപ്പു നല്‍കുന്നു.