വെഡ്ഡിങ് ഫോട്ടോഗ്രാഫിയില്‍ നിന്നും ഒരു സ്റ്റാര്‍ട്ട് അപ് വിജയഗാഥ; നിങ്ങളുടെ വിവാഹനിമിഷങ്ങളെ മനോഹര സ്റ്റോറിയാക്കുന്ന വെവ ടീം

വെഡ്ഡിങ് ഫോട്ടോഗ്രാഫിയില്‍ നിന്നും ഒരു സ്റ്റാര്‍ട്ട് അപ് വിജയഗാഥ; നിങ്ങളുടെ വിവാഹനിമിഷങ്ങളെ മനോഹര സ്റ്റോറിയാക്കുന്ന വെവ ടീം

കേരളത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ടേ ഉള്ളൂ സ്റ്റാര്‍ട്അപ് വിജയഗാഥകള്‍ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഐടി മേഖലയുമായി ബന്ധപ്പെട്ടാണ് ഇത്തരം വാര്‍ത്തകള്‍ അധികവും.  ഐടി മേഖലയില്‍ നിന്നും വ്യത്യസ്തമായുള്ളൊരു സ്റ്റാര്‍ട്അപ് വിജയഗാഥയാണ് എറണാകുളത്തെ വിവ ഫോട്ടോഗ്രാഫി എന്ന കമ്പനിക്കു പറയാനുള്ളത്. 


തൃശൂര്‍ സ്വദേശി 32കാരനായ സിനീഷും ആലപ്പുഴ സ്വദേശി 27കാരനായ രോഹിത്തും 7 വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ നിന്നും ഫോട്ടോഗ്രാഫി കോഴ്‌സ് കഴിഞ്ഞു നില്‍ക്കുന്ന സമയം. രണ്ടു പേരും സാധാരണ എല്ലാ ഫോട്ടോഗ്രാഫര്‍മാരും തുടക്കത്തില്‍ ചെയ്യുതു പോലെ തന്നെ കല്യാണ വര്‍ക്കുകള്‍ ഫ്രീലാന്‍സ് രീതിയില്‍ ചെയ്തു തുടങ്ങി. എന്നാല്‍ ഇതിനിടയില്‍ വെഡ്ഡിങ്ങ് സ്റ്റുഡിയോ എന്ന പതിവ് രീതിക്ക് പകരം വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫി കമ്പനി എന്ന പുതിയ രീതിയെ കുറിച്ച് ചിന്തിച്ചത് ഇരുവരുടെയും ജീവിതം തന്നെ മാറ്റി മറിച്ചു. ഇന്ന് വെഡ്ഡിങ്ങ് ഫോട്ടോഗ്രഫിക്ക് ആളുകള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യത കാണുമ്പോള്‍  അതിന്റെ തുടക്കക്കാർ  എന്നതിന്റെ നൂറു ശതമാനം അഭിമാനവും വെവയുടെ സാരഥികളായ സിനീഷിനും രോഹിത്തിനുമുണ്ട്.

വെല്ലുവിളികള്‍ നിറഞ്ഞ തുടക്കം

എല്ലാ സ്റ്റാര്‍ട് അപ് കമ്പനികളെയും പോലെ തന്നെ വെവയുടെയും ആദ്യഘട്ടം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. പാലാരിവട്ടത്ത് ഒരു വീട് വാടകയ്ക്ക് എടുത്തായിരുന്നു ഓഫീസ് തുടങ്ങിയത്. ഫ്രീലാന്‍സ് വര്‍ക്കുകള്‍ ചെയ്തുള്ള പരിചയത്തില്‍ നിന്നും ലഭിച്ചതായിരുന്നു വെവയുടെ ആദ്യ പ്രൊജക്ട്. ബാംഗ്ലൂരിലെ മലയാളികള്‍ക്ക് വേണ്ടി ചെയ്ത ഈ പ്രൊജക്ട് കൈമുതലാക്കിയായിരുന്നു വെവയുടെ പിന്നീടുള്ള പ്രയാണം. അതിനു ശേഷം നിരവധി പ്രൊജക്ടുകള്‍ ലഭിച്ചതോടെ രണ്ട് വര്‍ഷത്തിനകം തന്നെ കമ്പനി വളര്‍ച്ചയുടെ പാതയിലെത്തി. പ്രതിസന്ധിയുടെ കാലത്ത് ഒപ്പം നിന്നിരുന്ന സുഹൃത്തുക്കള്‍ ഇന്നും വെവയ്ക്കും സിനീഷിനും രോഹിത്തിനും കൂടെയുണ്ട്. ഇപ്പോള്‍ ഒബ്‌റോൺ  മാളിന് സമീപത്തുള്ള കെ.സി.ടവറിന്റെ ഒന്നാം നിലയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 7 വര്‍ഷങ്ങള്‍ കൊണ്ട് 52 അംഗങ്ങള്‍ എന്ന  നിലയിലേക്ക് വളരാനും വെവക്ക് സാധിച്ചു.  ഇതില്‍ 32 പേര്‍ എഡിറ്റിങ്ങും ഡിസൈനിങ്ങും ചെയ്യുമ്പോള്‍ 20 പേര്‍ വീഡിയേഗ്രഫിയും ഫോട്ടോഗ്രഫിയുമാണ് ശ്രദ്ധിക്കുന്നത്. കമ്പനിയിലെ അംഗങ്ങള്‍ തമ്മിലുള്ള പരസ്പര പിന്തുണയും യോജിപ്പുമാണ് വെവയുടെ വിജയമെന്ന് സിനീഷും രോഹിത്തും പറയുന്നു.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പരീക്ഷണങ്ങള്‍

 
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പുത്തന്‍ രീതികള്‍ പരീക്ഷിച്ചാണ് വെവ വിജയപാത വെട്ടിത്തുറന്നത്. ഫേസ്ബുക്കിലും യു ട്യൂബിലും വെവയ്ക്ക് നല്ല രീതിയിൽ ഫോള്ളോവേഴ്‌സ്‌ ഉണ്ട് . കേരളത്തില്‍ വെഡ്ഡിങ്ങ് വീഡിയോ റിലീസാവുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള യു ട്യൂബ് ചാനല്‍ വെവയുടേതാണ്. പല വീഡിയോകളും പത്ത് ലക്ഷത്തി്‌ലധികം പേര്‍ കാണുകയും ചെയ്തിട്ടുണ്ട്. വെഡ്ഡിങ് ടീസറിനു പുറമെ ഹൈലൈറ്റ്‌സ് ഉള്‍പ്പെടുത്തിയുള്ള വീഡിയോകളും യൂട്യൂബിലും ഫേസ്ബുക്കിലും അപ് ലോഡ് ചെയ്യാറുണ്ട്. വെവയുടെ ഈ വീഡിയോകള്‍ കണ്ടിഷ്ടപ്പെട്ടവര്‍ തന്നെയാണ് പ്രധാനമായും കല്യാണങ്ങള്‍ ഇവരെ ഏല്‍പ്പിക്കാറുള്ളതും. പ്രത്യേകിച്ചും കേരളത്തിന് പുറത്തുള്ളവര്‍. നിലവില്‍ വെവ ഫോട്ടോഗ്രാഫിക്ക് റഫറലിനേക്കാളും വര്‍ക്കുകള്‍ കൂടുതലും വരുന്നത് ഓണ്‍ലൈന്‍ വഴിയാണ്.

ഗുണമേന്മയില്‍ മായമില്ല

പുതിയ വെഡ്ഡിങ്ങ് ഫോട്ടോഗ്രഫി കമ്പനികള്‍ വരുന്നത് ഫീല്‍ഡിന് ഗുണം ചെയ്യുമെന്ന അഭിപ്രായമാണ് സിനീഷിനും രോഹിത്തിനുമുള്ളത്. ഇത് ഉപഭോക്താക്കള്‍ക്ക് മികച്ച ഉത്പന്നം ലഭിക്കാന്‍ സഹായിക്കും. ഗുണമേന്മയില്‍ മായം ചേരാത്തതിനാല്‍ പുതിയ എതിരാളികള്‍ വെവയ്ക്ക് പ്രശ്‌നമല്ലെന്ന് സാരഥികള്‍ ഉറപ്പിച്ചു പറയുന്നു. ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നതിലും ഉയര്‍ന്ന നിലവാരത്തിലുള്ള വീഡിയോയും ആല്‍ബവുമാണ് വെവ തയ്യാറാക്കി നല്‍കുന്നത്. അത് കൊണ്ട് തന്നെ ഉപഭോക്താക്കളുമായി ബന്ധം നിലനിര്‍ത്താന്‍ സാധിക്കുന്നു. ഗുണമേന്മ  കാക്കുന്നത് മൂലം ഇവരുടെ കുടുംബങ്ങളില്‍  പിന്നീടുള്ള കല്യാണങ്ങള്‍ക്കും വെവ ഫോട്ടോഗ്രാഫിയെ തന്നെയാണ് ഇവര്‍ ആശ്രയിക്കാറുള്ളത്. ഒരു കുടുംബത്തിലെ 9 വിവാഹങ്ങള്‍ വരെ വെവ ചെയ്തിട്ടുണ്ട് .  ഇപ്പോള്‍ വര്‍ക്കുകള്‍ സെലക്ട് ചെയ്ത് മാത്രമേ ചെയ്യുൂള്ളൂ. ഉപഭോക്താക്കള്‍ റഫര്‍ ചെയ്തു കിട്ടുന്ന വര്‍ക്കും നിരവധിയാണ്. വെവയുടെ തിരക്ക് കാരണം കല്ല്യാണങ്ങള്‍ മാറ്റിവെച്ച സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

 


സ്റ്റോറിയാവുന്ന സുന്ദര നിമിഷങ്ങള്‍

വരനേയും വധുവിനേയും അലോസരപ്പെടുത്താതെ ജീവിതത്തിലെ ആ സുന്ദരനിമിഷങ്ങള്‍ പകര്‍ത്തുന്നു എന്നതാണ്  വെവ വെഡ്ഡിങ്ങ് ഫോട്ടോഗ്രഫി ടീമിന്റെ പ്രത്യേകത. വിവാഹവേദിയിലും വീട്ടിലും ഒരു ഫോട്ടോ ഷൂട്ടിന്റെ ബഹളങ്ങളില്ലാതെ ഓരോ സുന്ദരനിമിഷവും അവര്‍ പകര്‍ത്തിയെടുക്കും..അതും ഏറ്റവും മികച്ച ക്വാളിറ്റിയില്‍…വിവാഹം കഴിക്കുന്നവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഫോട്ടോകൾ  ഒരുക്കാനാണ് വെവ ശ്രമിക്കുന്നത്. അവരുടെ ആഗ്രഹങ്ങള്‍ ചോദിച്ച് മനസിലാക്കിയതിനു ശേഷം വെവ ടീമിന്റെ ആശയങ്ങളും ചേര്‍ത്ത് ഷൂട്ടിങ്ങ് പ്ലാന്‍ തയ്യാറാക്കുന്നു.
 
 കൂടെ ജോലി ചെയ്യുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് സിനീഷിനും രോഹിത്തിനും ഇഷ്ടം. ആര്‍ക്കും  അധികം സമ്മര്‍ദ്ദം കൊടുക്കില്ല. അതുകൊണ്ട് തന്നെ ഈ മേഖലയിലുള്ള മറ്റ് പല സുഹൃത്തുക്കളും തങ്ങളോടൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറയുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.

പുതിയ ട്രെന്‍ഡുകള്‍

 
വിവാഹങ്ങളിലെ വീഡിയോയും ഫോട്ടോഗ്രഫിയും ഏറെ മാറിയെന്ന് സിനീഷ്. വെഡ്ഡിങ്ങ് ഫോട്ടോ  ഷൂട്ട്, പ്രീ വെഡ്ഡിങ്ങ്
ഫോട്ടോ ഷൂട്ട് എന്നിവയാണ് ഈ രംഗത്തെ പുതിയ ട്രന്റ്. ഫോട്ടോഷൂട്ടിനായി വിദേശത്ത് പോകുന്നവരും കുറവല്ല. ഫോട്ടോഗ്രഫി ക്യാന്‍ഡിഡ് ഫോട്ടോഗ്രഫിയിലേക്ക് മാറി.. പോസു ചെയ്യാതെ കിട്ടുന്ന ഇത്തരം ഫോട്ടോകളുടെ ഫീല്‍ ഒന്നു വേറെയാണ്. അതുകൊണ്ട് തന്നെ ഈ രീതിയ്ക്കാണ് ഇപ്പോള്‍ ആവശ്യക്കാരേറെ.

സാരഥികള്‍ കഠിന പ്രയത്‌നത്തില്‍ തന്നെ

 
ഏഴ് വര്‍ഷത്തിനിപ്പുറം കമ്പനി പ്രശസ്തിയിലേക്ക് ഉയര്‍ന്നുവെങ്കിലും സാരഥികള്‍ ഇപ്പോഴും കഠിന പ്രയത്‌നം അവസാനിപ്പിച്ചിട്ടില്ല. കമ്പനിയുടെ വീഡിയോ ടീമിനൊപ്പം സിനീഷും എഡിറ്റിംഗ് ഡിസൈനിങ്ങ് ടീമിനൊപ്പം രോഹിത്തും പ്രയത്‌നിക്കുന്നു. കഠിനാധ്വാനം ചെയ്യുക, ഉപഭോക്താക്കളെ സന്തോഷപ്പെടുത്തി ഒപ്പം നിര്‍ത്തുകയെന്നതാണ് ഇന്നും വെവയുടെ വിജയമന്ത്രം.  ബിസിനസ്സ് രംഗം വികസിപ്പിക്കുകയാണ് ഭാവി പദ്ധതിയെന്ന് ഇരുവരും വ്യക്തമാക്കുന്നു. അതോടൊപ്പം കൂടെ ജോലി ചെയ്യുന്ന എല്ലാവരേയും സന്തോഷത്തോടെ എന്നും ഒപ്പം നിര്‍ത്തണം.തേടിയെത്തുന്ന എല്ലാ വര്‍ക്കുകളും ഏറ്റെടുക്കാതെ ചെയ്യുന്ന വര്‍ക്കിന്റെ ക്വാളിറ്റി ഉയര്‍ത്തുകയെതാണ് ഇപ്പോഴത്തെ ലക്ഷ്യം.

Nagercoil Wedding, A different wedding story.

Alphonse Putharen & Aleena Wedding Video

Archana Kavi & Abish Wedding Teaser